Women
കുഞ്ഞിനെന്തു പറ്റി, എന്താണ് ആശുപത്രിയില്‍? കൊച്ചുമകളെ മാറോട് ചേര്‍ത്ത് ലക്ഷ്മി നായര്‍
കുഞ്ഞിനെന്തു പറ്റി, എന്താണ് ആശുപത്രിയില്‍? കൊച്ചുമകളെ മാറോട് ചേര്‍ത്ത് ലക്ഷ്മി നായര്‍
പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് ലക്ഷ്മി നായര്‍. കുക്കറി ഷോകളിലൂടെ മാത്രമല്ല ഒരു അധ്യാപിക കൂടെയായ ലക്ഷ്മി ഇപ്പോള്‍ യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. തനിക്ക് കൊച്ചുമകള്‍ ജനിച്ച വാർത്തയും താരം തന്നെയാണ് പുറത്ത് വിട്ടത് . മകന്റെ കുഞ്ഞിന്റെ വിശേഷങ്ങള്‍ എല്ലാം ലക്ഷ്മി യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കാറുണ്ട്.
അമ്മൂമ്മയായി ജീവിക്കുക എന്നത് ഒരു സാഹസികം തന്നെയാണെന്നാണ് ഇപ്പോള്‍ ലക്ഷ്മി നായര്‍ പറയുന്നത്. കുഞ്ഞിനെ മാറോട് ചേര്‍ത്ത് എടുത്ത് ആശുപത്രിയിലേക്കൊക്കെ പോകുന്ന ചിത്രങ്ങള്‍ക്കൊപ്പം ലക്ഷ്മി നായര്‍ നല്‍കിയ ക്യാപ്ഷനാണത്. കുഞ്ഞിനെന്തു പറ്റി, എന്താണ് ആശുപത്രിയില്‍ എന്നൊക്കെ ചോദിച്ച് പലരും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.
അമ്മയായും അമ്മൂമ്മയായും തന്റെ കടമകള്‍ അറിഞ്ഞ് ജീവിയ്ക്കുന്ന ലക്ഷ്മിയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. രണ്ട് മാസം മുന്‍പാണ് ലക്ഷ്മി നായര്‍ ഒരു അമ്മൂമ്മയായത്. തന്റെ യൂട്യൂബ് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും എല്ലാം കുഞ്ഞിന്റെ വിശേഷങ്ങള്‍ ലക്ഷ്മി നിരന്തരം പങ്കുവയ്ക്കുന്നുണ്ട്.
എന്നാല്‍ കുഞ്ഞിന്റെ മുഖം ഇതുവരെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. കൊച്ചു കുഞ്ഞല്ലേ, അവളുടെ പ്രൈവസിയെ കരുതിയാണ് മുഖം കാണിക്കാത്തത് എന്നാണ് ലക്ഷ്മി പറഞ്ഞത്. സരസ്വതി എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്. മകള്‍ പാര്‍വ്വതിയുടെയും, അവളുടെ മക്കളുടെയും വിശേഷങ്ങള്‍ നേരത്തെ ലക്ഷ്മി നായര്‍ പങ്കുവച്ചിരുന്നു.
