Malayalam
ഗോകുല്‍ ശ്രേയസിന് നല്‍കിയത് പുലി നഖം കൊത്തിയ പഞ്ചലോഹ മാല; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ!
ഗോകുല്‍ ശ്രേയസിന് നല്‍കിയത് പുലി നഖം കൊത്തിയ പഞ്ചലോഹ മാല; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. കുടുംബത്തിലെ ആദ്യത്തെ വിവാഹം സുരേഷ് ഗോപി കെങ്കേമമാക്കിയിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പിന്നീട് റിസപ്ഷന്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തി. തന്റെ സിനിമാരാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കള്‍ക്കും മറ്റും പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് റിസപ്ഷനുകള്‍ സുരേഷ് ഗോപി സംഘടിപ്പിച്ചത്. സെലിബ്രിറ്റികളുടെ കുടുംബത്തില്‍ വിവാഹം നടക്കുമ്പോള്‍ വധുവിന്റെയും വരന്റെയും വസ്ത്രങ്ങളും ആഭരണങ്ങള്‍ അടക്കം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കും.
എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഭാഗ്യയുടെ സഹോദരന്‍ ഗോകുല്‍ സുരേഷ് ശ്രേയസിന് ഇട്ടുകൊടുത്ത മാലയാണ്. ഇതേ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ. വളരെ പ്രത്യേകതയുള്ള മാലയാണിതെന്നാണ് സംസാരം. പുലി നഖം കൊത്തിയ പഞ്ചലോഹ മാലയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ ഭംഗിയുള്ള, ഏറെ പ്രത്യേകതയുള്ള മാലയാണ് ഗോകുല്‍ തിരഞ്ഞെടുത്തത്.
ഇതില്‍ നിന്നും ഗോകുലും ശ്രേയസും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ സാധിക്കുമെന്നാണ് പലരും കമന്റുകളായി പറയുന്നത്. ശ്രേയസും ഗോകുലും വളറെ അടുത്ത സുഹൃത്തുക്കളാണ്. ചെറുപ്പം മുതല്‍ ഇരു കുടുംബങ്ങളും വലിയ അടുപ്പത്തിലുമായിരുന്നുവെന്നും ഗോകുല്‍ തന്നെ പറഞ്ഞിട്ടുണ്ട്. അനുജത്തിയുടെ ഭര്‍ത്താവ് ആകാന്‍ പോകുന്ന പയ്യന്‍ എന്നതിനേക്കാള്‍ ഉപരിയായി ശ്രേയസ് തനിക്ക് അനിയനെ പോലെയാണ്. ഏറെ കാലത്തിന് ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് ഒരു മൂത്ത മകനും ജ്യേഷ്ഠനും ആയ തന്റെ കടമ. അതേസമയം, അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമമില്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു.
ശ്രേയസിനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വര്‍ഷങ്ങളായി അറിയാം. അതുകൊണ്ട് അവള്‍ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അതിനാല്‍ അത്തരം ടെന്‍ഷനുകളില്ലെന്നും അതേസമയം, കുടുംബത്തില്‍ ഒരു മകന്‍ കൂടി വരുന്നു എന്നാണ് കരുതുന്നതെന്നും ഗോകുല്‍ പറയുന്നു. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവര്‍ക്കും. മാവേലിക്കര സ്വദേശികളായ ശ്രേയസും കുടുംബവും തിരുവനന്തപുരത്താണ് താമസം. അച്ഛന്‍ മോഹന്‍ എക്‌സ് മിലിറ്ററിയാണ്. അമ്മ ശ്രീദേവി. രണ്ട് സഹോദരിമാരുമുണ്ട്.
ശ്രേയസ് വളരെനാളായി തന്റെയും ഭാഗ്യയുടെയും സുഹൃത്താണെന്നും ഗോകുല്‍ പറയുന്നു. അച്ഛനെപ്പോലെ ഒരുപാട് സംസാരിക്കുന്ന ആളാണ് ഭാഗ്യ. പൊതുവേ പെണ്‍കുട്ടികള്‍ ഒതുങ്ങി ജീവിക്കണം അധികം സംസാരിക്കാന്‍ പാടില്ല എന്നൊക്കെയാണല്ലോ പറയാറ്. പക്ഷേ അവള്‍ അതിനു വിപരീതമാണെന്നും ഗോകുല്‍ പറയുന്നു. ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേതെന്നും അതിന്റെ സമാധാനമുണ്ടെന്നും ഗോകുല്‍ പറഞ്ഞിരുന്നു.
ഇതേസമയം, ഭാഗ്യയുടെ കല്യാണത്തിനും എല്ലാവരും കാത്തിരുന്നത് താരപുത്രി നവവധുവായി വരുമ്പോഴുള്ള പ്രത്യേകതകള്‍ കാണാനാണ്. സംഗീത്, മെഹന്ദി നൈറ്റ് അടക്കം മകള്‍ക്കായി സുരേഷ് ഗോപി ഒരുക്കിയിരുന്നു. എല്ലാ ഫങ്ഷനുകള്‍ക്കും വളരെ വ്യത്യസ്തമായ ലുക്കും വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഭാഗ്യ ധരിച്ചത്. അതില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് ഭാഗ്യയുടെ കല്യാണ ദിവസത്തെ ലുക്കായിരുന്നു. വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ എത്തിയത്.
പൊതുവെ സെലിബ്രിറ്റി വിവാഹങ്ങള്‍ നടക്കുമ്പോള്‍ ആഭരണങ്ങളുടെ അതിപ്രസരം കാണാം. ഇട്ട് മൂടാന്‍ സ്വത്തുള്ള സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുമ്പോള്‍ ആഭരണത്തില്‍ മുങ്ങിയാകും എത്തുകയെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ വളരെ സിപിംളായി ഒരു ചോക്കര്‍ മാലയും രണ്ട് വളയും ഒരു ജോഡി ജിമിക്കി കമ്മലും മാത്രമാണ് ഭാഗ്യ ധരിച്ചത്.
വിവാഹത്തിലേത് പോലെ തന്നെ വിവാഹസത്ക്കാരത്തിനണിഞ്ഞിരുന്ന ഭാഗ്യയുടെ വസ്ത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബോളിവുഡിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത് വൈറ്റ് ലെഹങ്കയാണ് ഭാഗ്യ വിവാഹ സത്കാരത്തിന് ധരിച്ചത്. ചിക്കന്‍ക്കാരി വര്‍ക്കുകളും എംബ്രോയ്ഡറി വര്‍ക്കുകളും കൊണ്ടും മനോഹരമാണ് ലെഹങ്ക.
വിവാഹ ദിവസം ഭാഗ്യ ധരിച്ച സെറ്റും മുണ്ടും, വരന്‍ ശ്രേയസ്സ് ധരിച്ച മുണ്ടും തോള്‍മുണ്ടും കുര്‍ത്തയും ഡിസൈന്‍ ചെയ്തത് ബിഗ് ബോസ് ഫെയിം ശോഭ വിശ്വനാഥ് ആണ്. ശ്രേയസിന്റെ തോള്‍ മുണ്ടില്‍ ശംഖാണ് നെയ്‌തെടുത്തിരിക്കുന്നത്. മുഴുവനായും കസവ് കൊണ്ടാണ് ശംഖ് നെയ്‌തെടുത്തത്. തിരുവനന്തപുരത്ത് നടന്ന വിവാഹ സത്കാരത്തില്‍ ഭാഗ്യക്കായി സാരി ഡിസൈന്‍ ചെയ്തതും ശോഭയാണ്. റാണി പിങ്ക് സാരിയാണ് താരം ധരിച്ചിരുന്നത്.
