Connect with us

ശരീരത്തില്‍ സ്പര്‍ശിച്ചു ലൈം ഗികച്ചുവയോടെ സംസാരിച്ചു; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്

Malayalam

ശരീരത്തില്‍ സ്പര്‍ശിച്ചു ലൈം ഗികച്ചുവയോടെ സംസാരിച്ചു; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്

ശരീരത്തില്‍ സ്പര്‍ശിച്ചു ലൈം ഗികച്ചുവയോടെ സംസാരിച്ചു; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍, നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ശരീരത്തില്‍ സ്പര്‍ശിച്ചതിനും ലൈം ഗികച്ചുവയോടെ സംസാരിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (എ1, 4) വകുപ്പുകള്‍ ചേര്‍ത്താണു കേസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

മാധ്യമപ്രവര്‍ത്തക ഇന്നലെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ക്കായി കമ്മിഷണര്‍ പരാതി ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൈമാറിയതിനെ തുടര്‍ന്നാണു കേസെടുത്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.

സംഭവത്തില്‍ സുരേഷ് ഗോപി ഇന്നലെ രാവിലെ മാപ്പു പറഞ്ഞിരുന്നു. മകളെപ്പോലെയാണു കണ്ടതെന്നും, ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാപ്പു പറയാന്‍ പലതവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയും സുരേഷ് ഗോപി ക്ഷമാപണം നടത്തി.

വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്. സംഭവം തനിക്കു കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും, ഇത്തരം അനുഭവം ആര്‍ക്കും ഇനി ഉണ്ടാകാതിരിക്കാനാണു നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

തൊഴിലെടുക്കുന്ന സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയാണു സുരേഷ് ഗോപിയില്‍ നിന്ന് ഉണ്ടായതെന്നും, അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു വനിതാ കമ്മിഷനു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു സിറ്റി പൊലീസ് കമ്മിഷണറോടു വനിതാ കമ്മിഷന്‍ അധ്യക്ഷ സതീദേവി റിപ്പോര്‍ട്ട് തേടിയത്.

സുരേഷ് ഗോപിയുടേതു തുറന്ന മാപ്പു പറച്ചിലായി മാധ്യമപ്രവര്‍ത്തക പോലും കാണുന്നില്ലെന്നും, മാപ്പു കൊണ്ട് അവസാനിക്കുന്ന പ്രശ്‌നമല്ലെന്നും സതീദേവി ഡല്‍ഹിയില്‍ പറഞ്ഞു. സുരേഷ് ഗോപിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.

More in Malayalam

Trending

Recent

To Top