Malayalam
ആ പ്രണയം പുറത്ത്! ബിഗ് ഹൗസിൽ വീണ്ടുമൊരു ത്രികോണ പ്രണയം; അൺകട്ട് വീഡിയോസിൽ പ്രണയ വാർത്ത പുറത്തുവന്നു..
ആ പ്രണയം പുറത്ത്! ബിഗ് ഹൗസിൽ വീണ്ടുമൊരു ത്രികോണ പ്രണയം; അൺകട്ട് വീഡിയോസിൽ പ്രണയ വാർത്ത പുറത്തുവന്നു..
അൻപത് എപ്പിസോഡുകൾ വരെ ശാന്തമൗയി പോയിരുന്ന ബിഗ് ബോസ് ഇപ്പോൾസംഘർഷഭരിതമായി മാറുകയാണ്. കണ്ണിന്റെ അസുഖത്തെ തുടർന്ന് പലരും ബിഗ് ബോസ്സിൽ നിന്നും പുറത്തുപോവുകയും ചികിത്സയ്ക്ക് ശേഷം പലരും ഹൗസ്‌നുള്ളിലേക്ക് തിരിച്ചുവരികയും ചെയ്തു.
പ്രേക്ഷകർ ആഘോഷമാക്കിയ പ്രണയം വീണ്ടും മുളപൊട്ടി പുറത്തു വരുകയാണ്. പ്രേക്ഷകരും മത്സാരാർത്ഥികളും ഒരുപോലെ ഏറ്റെടുത്ത പ്രണയമായിരുന്നു അലക്‌സാൻഡ്ര സുജോ പ്രണയം. ഇരുവരുടെയും പിണക്കങ്ങളും ഇണക്കങ്ങളും മറ്റ് മത്സരാർത്ഥികളുടെ കളിയാക്കലുകളെല്ലാം പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ആസ്വദിച്ചിരുന്നു. എന്നാൽ പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ പവൻ നടത്തിയ ആരോപണങ്ങൾ ബിഗ് ബോസ് ഹൗസിൽ വലിയ അമ്പരപ്പിനും പൊട്ടിത്തെറികൾക്കും വാക്കേറ്റത്തിനും വഴിവെച്ചിരുന്നു.
എന്നാൽ ഇതിനൊക്കെ പുറമെ മറ്റൊരു പ്രണയവാർത്തയാണ് കഴിഞ്ഞ എപ്പിസോഡിലായി പുറത്തുവന്നത്. എന്നാൽ ഈ ഭാഗം പ്രേക്ഷകർ കണ്ടിരുന്നില്ല. ആൺകട്ട് വീഡിയോസ് എന്നപേരിൽ കാണിക്കുന്ന ദൃശ്യങ്ങളിലാണ് പുതിയ പ്രണയ വാർത്ത പുറത്തുവന്നത്. സുജോ മാത്യുവിനോട് എലീനക്ക് പ്രണയം എന്ന കാര്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എലീനയും ഫുക്രുവും തമ്മിൽ സംസാരിക്കുന്നതിനിടക്കാണ് ഇത്തരമൊരു കാര്യം പുറത്തുവന്നത്. സുജോ അലക്‌സാന്ദ്രയോട് സംസാരിക്കുന്നത് എലീനക്ക് ഇഷ്ടമില്ല എന്ന് സാന്ദ്ര പറഞ്ഞതായായിരുന്നു എലീന ഫുക്രുവിനോട് പറഞ്ഞത്. എന്നാൽ താൻ അത്തരത്തിൽ സുജോയോട് പെരുമാറുന്നതും കുശുമ്പ് കാണിക്കുന്നത് മറ്റാരെങ്കിലും കണ്ടിട്ടുണ്ടോ എന്നും എലീന ചോദിക്കുന്നു. എന്നാൽ താനത് ശ്രദ്ധിച്ചിട്ടില്ല എന്നാണ് ഫുക്രു മറുപടി നൽകിയത്. പുതിയൊരു ത്രികോണ പ്രണയം ആണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ പുറത്തു വന്നിരിക്കുന്നത്. എന്നാൽ എലീനക്ക് പുറത്തു മറ്റൊരു പ്രണയമുന്ദ് ന്നും എലീനയും മുൻപ് വെളിപ്പെടുത്തിയിരുന്നു.
സുജോ മാത്യുവിന് സഞ്ജന എന്നൊരു കാമുകി ഉണ്ടെന്ന വെളിപ്പെടുത്തലാണ് പവൻ നടത്തിയത്. പവന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചു. തുടർന്ന് അരങ്ങേറിയത് വളരെ നാടകീയ രംഗങ്ങളായിരുന്നു. എന്നാൽ പവന്റെ ആരോപണങ്ങളെ അപ്പാടെ നിഷേധിച്ച സുജോ സാന്ദ്രയോട് കൂടുതൽ അടുത്തിടപഴകാനും തുടങ്ങി. എന്നാൽ കണ്ണിനസുഖം ബാധിച്ച് സുജോയും സാന്ദ്രയും രഘു രേഷ്മ എന്നിവരോടൊപ്പം വീടിനു പുറത്തേക്ക് മാറ്റിനിർത്തപ്പെട്ട് രണ്ടാഴ്ചകൾക്ക് ശേഷം തിരിച്ചുവന്നതിനു ശേഷം പിന്നീട് പ്രേക്ഷകർ കാണുന്നത് പരസ്പ്പരം സംസാരിക്കാതെ മുഖത്ത് പോലും നോക്കാതെ അകന്നു നടക്കുന്ന സുജോയെയും അലക്‌സാന്ദ്രയെയും ആണ്. ഇതായിരുന്നു ബിഗ് ബോസ് ഹൗസിൽ അടുത്തിടെ സംഭവിച്ച വലിയൊരു ട്വിസ്റ്റ്.
സുജോയ്ക്ക് സഞ്ജന എന്നൊരു കാമുകി ഉണ്ടെന്ന പവന്റെ വെളിപ്പെടുത്തലുകൾ സത്യമായിരുന്നു. മാത്രമല്ല സുജോ അലക്‌സാൻഡ്ര പ്രണയം സഞ്ജന സുജോ പ്രണയത്തിൽ വിള്ളലുകളും വീഴ്ത്തി. എന്നാൽ മറ്റൊരു ഞെട്ടിക്കുന്ന സത്യം കുടി ഇതിനോടൊപ്പം പുറത്തുവന്നു. സുജോ ഫുക്രുവിനോട് നടത്തിയ വെളിപ്പെടുത്തലുകൾ ആണ് രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത്. സുജോ അലക്‌സാൻഡ്ര പ്രണയം വെറുമൊരു സ്ട്രാറ്റജി ആയിരുന്നെന്നും ഇരുവരും ചേർന്ന് നടത്തിയ പ്ലാനിങ്ങിന്റെ ഭാഗമായിരുന്നു പ്രണയ നാടകം എന്നും സുജോ തന്നെയാണ് വെളിപ്പെടുത്തിയത്. തുടർന്ന് സാന്ദ്രയും ജസ്ലയോട് ഇക്കാര്യമാണ് തുറന്നു പറഞ്ഞു. എന്നാൽ കഥയിൽ മറ്റൊരു ട്വിസ്റ്റ് കൊണ്ടുവന്നത് സാന്ദ്ര ആയിരുന്നു.
അലക്‌സാൻഡ്രക്ക് സുജോയോട് ഉണ്ടായിരുന്നത് യഥാർത്ഥ പ്രണയം ആയിരുന്നെന്നും താനത് സ്ട്രാറ്റജിയുടെ ഭാഗമായല്ല കണ്ടതെന്നും സാന്ദ്ര ജസ്ലയോട് പറയുന്നു മാത്രമല്ല വീണയോടും ഇക്കാര്യം സാന്ദ്ര വെളിപ്പെടുത്തി. തുടർന്ന് ഇരുവരും പരസ്പരം സംസാരിക്കുന്നതും സഹകരിക്കുന്നതും ഒന്നും പ്രേക്ഷകർ കണ്ടിരുന്നില്ല. പ്രണയനാടകത്തിൽ സാന്ദ്ര സീരിയസ് ആകുകയായിരുന്നു എന്നും ഇരുവരും ചേർന്ന് തയാറാക്കിയ പദ്ധതിയായിരുന്നു പ്രണയ നാടകം എന്നാണ് സുജോ ഏവരുമോടായി പറഞ്ഞത്. തുടർന്ന് ഇരുവരും ഹൗസിൽ വളരെ അകൽച്ചയിലാണ് കഴിഞ്ഞിരുന്നതും.
ഏതായാലും പുതിയ പ്രണയവാർത്ത ഹൗസിൽ വലിയ കോളിളക്കങ്ങൾക്ക് കാരണമാകുമെന്ന് ഉറപ്പുതന്നെയാണ്. ഇതിനുള്ള തെളിവുകൾ വരും ദിവസങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാം.
big boss 2