” നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ട് ആവേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്..” – ഇനി രാഹുൽ ദ്രാവിഡിന്റെ പരസ്യം ഇനിയില്ല
ഇന്ത്യയിൽ ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങിയ ഒരു പരസ്യമാണ് രാഹുൽ ദ്രാവിഡ് ഭാഗമായ പുകയില വിരുദ്ധ പരസ്യം. ശ്വാസകോശം സ്പോഞ്ചു പോലെയാണ് എന്ന പരസ്യത്തിന് ശേഷമാണ് രാഹുൽ ദ്രാവിഡിന്റെ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ട് ആവേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്..’ എന്ന പരസ്യം തിയറ്ററുകളിൽ എത്തിയത് .
ഡിസംബര്‍ 1 മുതല്‍ പുതിയ പരസ്യങ്ങളാവും ഇനി ഉള്‍പ്പെടുത്തുക. പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍, സുനിത എന്നീ പുതിയ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്.
2012ലെ പുകയില പ്രചരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണ് പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും ആരംഭത്തില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ പരസ്യം പ്രദര്‍ശിപ്പിക്കണം എന്ന നിയമം വന്നിരിക്കുന്നത്.
anti tobacco add by rahul dravid is replaced by new add
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...