Connect with us

പാകിസ്താന്‍ നടന്മാരെ ഇന്ത്യയില്‍ വിലക്കാന്‍ ബോളിവുഡിലെ മൂന്ന് ഖാന്മാരും ഗുഢാലോന നടത്തി; ആരോപണവുമായി നടി രംഗത്ത്!

Uncategorized

പാകിസ്താന്‍ നടന്മാരെ ഇന്ത്യയില്‍ വിലക്കാന്‍ ബോളിവുഡിലെ മൂന്ന് ഖാന്മാരും ഗുഢാലോന നടത്തി; ആരോപണവുമായി നടി രംഗത്ത്!

പാകിസ്താന്‍ നടന്മാരെ ഇന്ത്യയില്‍ വിലക്കാന്‍ ബോളിവുഡിലെ മൂന്ന് ഖാന്മാരും ഗുഢാലോന നടത്തി; ആരോപണവുമായി നടി രംഗത്ത്!

പാകിസ്താന്‍ നടന്മാരെ ഇന്ത്യയില്‍ വിലക്കാന്‍ ബോളിവുഡിലെ മൂന്ന് ഖാന്മാരും ഗുഢാലോന നടത്തിയെന്ന് പാകിസ്താന്‍ ടെലിവിഷന്‍ നടിയും അവതാരകയുമായ നാദിയ ഖാന്റെ ആരോപണം.’ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും പാകിസ്താന്‍ താരങ്ങളുടെ വളര്‍ച്ചയില്‍ അരക്ഷിതരായിരുന്നു. യുവനടന്മാരുടെ വളര്‍ച്ച അവരെ ഭയപ്പെടുത്തി. പ്രധാനമായും ഫവാദ് ഖാന്റെ അഭിനയമാണ് അവരെ പേടിപ്പെടുത്തിയത്.

ഇന്ത്യന്‍ ആരാധകര്‍ പാകിസ്താന്‍ താരങ്ങളെ ഭ്രാന്തമായി ആരാധിച്ചു. അവരുടെ കഴിവുകള്‍ ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തി. ഇന്ത്യയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ അവരുടെ ജനപ്രീതി വര്‍ദ്ധിച്ചു. ഇതോടെ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഭയമായി.

ഇതോടെ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കി, പാകിസ്താന്‍ താരങ്ങളെ വിലക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചു. നമ്മുടെ താരങ്ങളോട് രാഷ്ട്രീയക്കാര്‍ക്ക് അല്ലായിരുന്നു പ്രശ്‌നങ്ങള്‍ ഇവിടുത്തെ സൂപ്പര്‍ സ്റ്റാറുകള്‍ക്കായിരുന്നു.

ഇവിടുത്തെ താരങ്ങളെപ്പോലെ ശരീര പ്രദര്‍ശനം നടത്തിയ ആരാധകരെ സൃഷ്ടിക്കേണ്ട കാര്യം അവര്‍ക്കില്ലായിരുന്നു. ശരിക്കും കഴിവുള്ളവരായിരുന്നു പാകിസ്താനി നടന്മാര്‍. അവര്‍ക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ കണ്ണുകള്‍ മാത്രം മതി’ എന്നും ദനാദിയ ഖാന്‍ പറഞ്ഞു.

പാകിസ്താന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖം വൈറലായതോടെ നടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഇന്ത്യന്‍ ആരാധകര്‍ രംഗത്തുവന്നു. ജനപ്രീതിക്ക് വേണ്ടിയാണ് നടി ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ നടത്തുന്നതെന്ന് അവര്‍ തുറന്നടിച്ചു.

More in Uncategorized

Trending

Recent

To Top