Connect with us

എറണാകുളത്ത് വച്ചാകും ചിത്രീകരണത്തിന് തുടക്കം, ചിത്രത്തിന്റെ ഏകദേശ ഐഡിയ മാത്രമെ എനിക്കുള്ളൂ.. സക്സസിനെ കുറിച്ചല്ലാതെ വേറൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല; ധ്യാൻ ശ്രീനിവാസൻ

Actor

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ഹൃദയത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുകയാണ്. ഒടുവിൽ ജൂലൈയിൽ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ഷൂട്ടിം​ഗ് ഓക്ടോബർ 26ന് തുടങ്ങുമെന്നാണ് വിവരം. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ധ്യാൻ ശ്രീനിവാസൻ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എറണാകുളത്ത് വച്ചാകും ചിത്രീകരണത്തിന് തുടക്കമാവുക എന്നും ധ്യാൻ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഏകദേശ ഐഡിയ മാത്രമെ എനിക്കുള്ളൂ. കഥ എനിക്ക് ആറ് ഏഴ് മാസം മുന്നെ അറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു റീ യൂണിയൻ ആണ് ആ സിനിമ. വളരെ പേഴ്സണലും ആണ്. സക്സസിനെ കുറിച്ചല്ലാതെ വേറൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ലെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.

പ്രണവിനും ധ്യാനിനും ഒപ്പം അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന താരങ്ങൾ. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമിക്കുന്നത്. ഹൃദയത്തിന്റെ നിർമാതാവും ഇദ്ദേഹം ആയിരുന്നു. വിനീത് ശ്രീനിവാസനും ഒരു വേഷത്തിൽ എത്തുന്ന ചിത്രം അദ്ദേഹത്തിന്റെ ആറാമത്തെ സംവിധാന ചിത്രം കൂടിയാണ്. മേരിലാന്റ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. 2024 വിഷുവിനോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

Continue Reading
You may also like...

More in Actor

Trending

Recent

To Top