Connect with us

തെന്നിന്ത്യയിലെ വരാനിരിക്കുന്ന വിസ്മയം കുരുക്ഷേത്ര;റിലീസിനൊരുങ്ങി ചിത്രം!

News

തെന്നിന്ത്യയിലെ വരാനിരിക്കുന്ന വിസ്മയം കുരുക്ഷേത്ര;റിലീസിനൊരുങ്ങി ചിത്രം!

തെന്നിന്ത്യയിലെ വരാനിരിക്കുന്ന വിസ്മയം കുരുക്ഷേത്ര;റിലീസിനൊരുങ്ങി ചിത്രം!

ചരിത്രത്തെ ആസ്പദമാക്കി തെന്നിന്ത്യയില്‍ നിന്നും നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. അതില്‍ കുരുക്ഷേത്ര യുദ്ധം ആസ്പദമാക്കി കന്നഡയില്‍ നിര്‍മ്മിച്ച ചിത്രം റിലീസിനൊരുങ്ങുകയാണ്. പ്രഖ്യാപനം മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമയ്ക്ക് വേണ്ടി. ഒടുവില്‍ ആഗസ്റ്റ് 9 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.

കന്നഡ, തെലുങ്ക് അടക്കം വിവിധ ഇന്‍ഡസ്ട്രികളില്‍ കുരുക്ഷേത്രയുടെ റിലീസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും കന്നഡ, തെലുങ്ക് എന്നീ രണ്ട് ഭാഷകളില്‍ മാത്രമേ സിനിമ എത്തു. മറ്റ് ഭാഷകളിലെ സിനിമ ലേശം വൈകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് എത്ര നാളുകള്‍ക്കുള്ളില്‍ എത്തുമെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

നാഗന്ന സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ദര്‍ശന്‍, അംബരീഷ്, വി രവിചന്ദ്രന്‍, പി രവി ശങ്കര്‍, അര്‍ജുന്‍ സര്‍ജ, മേഘ്‌ന രാജ്, സ്‌നേഹ, സോനു സൂദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ദ്രൗപതിയായി നയന്‍താര അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അതേ സമയം മഹാഭാരതം ആസ്പദമാക്കിയും സിനിമകള്‍ വരാനിരിക്കുകയാണ്.

രണ്ടാമൂഴം എന്ന പേരില്‍ മലയാളത്തില്‍ നിന്നും സിനിമയാക്കാന്‍ പ്രഖ്യാപിച്ചെങ്കിലും പാതി വഴിയില്‍ നിന്ന് പോവുകയായിരുന്നു. എന്നാല്‍ ബോളിവുഡില്‍ ആമീര്‍ ഖാനും മഹാഭാരതം സിനിമയാക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. അധികം വൈകാതെ ഈ ചിത്രങ്ങളെല്ലാം എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

about new movie kurukshethra

More in News

Trending

Recent

To Top