Connect with us

ഉപ്പും മുളകിലും നിന്ന് ലച്ചു പിന്മാറിയോ?ലച്ചു എവിടെയെന്ന് ആരാധകർ!

Malayalam

ഉപ്പും മുളകിലും നിന്ന് ലച്ചു പിന്മാറിയോ?ലച്ചു എവിടെയെന്ന് ആരാധകർ!

ഉപ്പും മുളകിലും നിന്ന് ലച്ചു പിന്മാറിയോ?ലച്ചു എവിടെയെന്ന് ആരാധകർ!

മലയാള ടെലിവിഷൻ ചരിത്രത്തിൽ പ്രേക്ഷക സ്വീകാര്യ ഇത്രയധികം നേടിയ മറ്റൊരു പരമ്പര ഉണ്ടാവില്ല എന്ന് പറയാം. ഉപ്പും മുളകും തുടങ്ങിയതിൽ പിന്നെ യൂട്യൂബിലും ഈ പരമ്പര തരംഗമായിമാറി. ഉപ്പും മുളകും കുടുംബം ആയിരത്തിലേക്ക് കടക്കുന്നതും ലച്ചുവിന്റെ വിവാഹവും പിന്നീടുണ്ടായ സംഭവബഹുലമായ നിമിഷങ്ങളും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ബാലുവും നീലുവും അവരുടെ അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ രസകരമായ സംഭവ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പ്രേക്ഷകർ ഒരുപാട് ഇഷ്ടപെടുന്ന ഒരു കഥാപാത്രമാണ് ലച്ചു. ജൂഹി റുസ്തഗിയാണ് ഈ കഥാപാത്രമായി എത്തുന്നത്. ബാലുവിന്റെ മൂത്ത മകളായുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോളിതാ ലച്ചു സീരിയലിൽ നിന്ന് പിന്മാറിയോ എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ആർഭാടപൂർവ്വമായ വിവാഹം, ഹണിമൂണിനായി ദമ്ബതികളുടെ ഡൽഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രേക്ഷകർ സാക്ഷ്യം വഹിക്കുകയാണ്.എന്നാൽ കുറച്ചു ദിവസങ്ങളായി ലച്ചുവിനെ പരമ്പരയിൽ കാണുന്നില്ല. ഹണിമൂണിനായി ദമ്ബതികൾ ഡൽഹിയിൽ ആണെന്നാണ് പരമ്പരയിൽ വ്യക്തമാക്കുന്നത്.

അതേസമയം ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്ബരയിൽ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. ഒരു പക്ഷേ ഈ ഗോസിപ്പുകൾ ശരിയാവുകയും ലച്ചു മടങ്ങി വരാതിരിക്കുകയും ചെയ്താൽ ലച്ചുവില്ലാത്ത ഉപ്പും മുളകും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടി വരും.

ലച്ചുവായി ജൂഹിക്ക് പകരം മറ്റാരെയും പ്രേക്ഷകർ പെട്ടെന്ന് അംഗീകരിക്കുകയുമില്ല എന്നുറപ്പാണ്. ഗോസിപ്പുകൾ ശരിയാവാതിരിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് സീരിയിലിൻറെ അണിയറപ്രവർത്തകർ തന്നെയാവും എന്നുറപ്പ്.ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടകത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം അവരുടെ ശക്തമായ പിന്തുണ കൊണ്ടാണ് ഇപ്പോഴും മുന്നേറുന്നത്. എറണാകുളത്ത് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഉപ്പും മുളകും പരമ്പരയിലേക്ക് ലച്ചു എത്തിയിരുന്നത്.

about uppum mulakum

More in Malayalam

Trending

Recent

To Top