
Bollywood
വീടിന് വെളിയില്‍ മണിക്കൂറുകളോളം വന്നു നിന്നു ആ താരത്തെ ഒന്നു കാണാൻ!
വീടിന് വെളിയില്‍ മണിക്കൂറുകളോളം വന്നു നിന്നു ആ താരത്തെ ഒന്നു കാണാൻ!

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന് ലോകമെമ്പാടും ആരാധകരുണ്ട്.താരത്തിന്റെ ചിത്രങ്ങളെല്ലാം അവർ വലിയ സപ്പോർട്ടാണ് നൽകുന്നത്.ഇപ്പോളിതാ ഷാരുഖ് ഖാനോടുള്ള ആരാധനയെക്കുറിച്ച് യുവനടന് രാജ്കുമാര് റാവുവിന്റെ തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത്.
ഷാരുഖ് ഖാന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തെ കാണാന്‍ അദ്ദേഹത്തിന്റെ വീടിന് വെളിയില്‍ മണിക്കൂറുകളോളം വന്നു നിന്നെന്നും എന്നാല്‍ കാണാനായില്ല എന്നുമായിരുന്നു താരം പറഞ്ഞത്. അതിന് പിന്നാലെ തന്റെ പ്രിയ താരത്തിനൊപ്പമുള്ള ക്യൂട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രാജ്കുമാര് റാവു. രാജ്കുമാറിന്റെ ഹിറ്റ് ചിത്രം സ്ത്രീയിലെ ഡയലോഗ് പറയുകയാണ് ഷാരുഖ് ഖാന്. ഒപ്പം തന്റെ കട്ടആരാധകന്റെ മുഖത്ത് ചുംബിക്കാനും താരം മറന്നില്ല.
‘ചെറുപ്പകാലം മുതല്‍ ഷാരുഖിന്റെ ഡയലോഗാണ് ഞാന്‍ പറയുന്നത്. ഈ സമയം എന്റെ ഡയലോഗ് പറയാമെന്ന് അദ്ദേഹം തീരുമാനിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഷാരുഖിന് പകരമായി മറ്റാരുമില്ല. ഒരു നടനാവാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് താങ്കളാണ്. എന്നും വലിയ ആരാധകനായിരിക്കും’ വിഡിയോ പങ്കുവെച്ച് രാജ്കുമാര് റാവു കുറിച്ചു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ഇരുവരുടേയും സ്നേഹ പ്രകടനം. സ്ത്രീയുടെ സംവിധായകന് അമര്‍ കൗഷിക് ഉള്‍പ്പടെ നിരവധി സെലിബ്രിറ്റികളാണ് വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം ഏഴ് ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.
rajkumar rao talks about sharukh khan
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....