Connect with us

തലയില്‍ കൈവച്ച് ആരാധകര്‍ മോഹന്‍ലാലിന് കനത്ത തിരിച്ചടി ഏഴുവര്‍ഷത്തിനു ശേഷം മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് കുറ്റപത്രം

Malayalam

തലയില്‍ കൈവച്ച് ആരാധകര്‍ മോഹന്‍ലാലിന് കനത്ത തിരിച്ചടി ഏഴുവര്‍ഷത്തിനു ശേഷം മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് കുറ്റപത്രം

തലയില്‍ കൈവച്ച് ആരാധകര്‍ മോഹന്‍ലാലിന് കനത്ത തിരിച്ചടി ഏഴുവര്‍ഷത്തിനു ശേഷം മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് കുറ്റപത്രം

നിയമം നിയമത്തിന്റെ വഴിയ്‌ക്കെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കിയാല്‍ മോഹന്‍ലാല്‍ പെട്ടത് തന്നെ. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആനക്കൊമ്പ് കേസ് പൊടി തട്ടി പൊങ്ങി വരുമോ? ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മോഹന്‍ലാലിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴു വര്‍ഷത്തിനുശേഷം മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതോടെ കേസില്‍ മോഹന്‍ലാല്‍ പ്രതിസ്ഥാനത്തായി. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്നു പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. വനം വകുപ്പിന്റെ നിലപാട് മാറ്റമാണ് കേസില്‍ വീണ്ടും താരത്തിന് കുരുക്കായി മാറിയത്. വളരെ നാടകീയമായാണ് ആനക്കൊമ്പ് കേസ് വീണ്ടും പൊങ്ങി വന്നത്. 2012ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മോഹന്‍ലാലിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ മകള്‍ എത്തി വാദിച്ചതും വാര്‍ത്തയായിരുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിന്റെ മകള്‍ എത്തി വാദിച്ചിട്ടും കോടതി താരത്തോട് കനിവു കാട്ടിയില്ല. കേസ് എന്തുകൊണ്ടു തീര്‍പ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയില്‍ മൂന്ന് വട്ടമാണ് വനം വകുപ്പ് റിപ്പോര്‍ട്ടു നല്‍കിയത്. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും അധികൃതര്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇതോടെയാണ് മോഹന്‍ലാല്‍ പെട്ടുപോയത്. വനം വകുപ്പിന്റെ ആദ്യ നിലപാടുകള്‍ മോഹന്‍ലാലിന് അനുകൂലമായിരുന്നു. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഈ നിലപാടെല്ലാം തിരുത്തുന്നതാണ് ഇപ്പോഴത്തെ പുതിയ നിലപാട് മാറ്റം. സൃഹൃത്തുക്കളും സിനിമാനിര്‍മ്മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും തൃശൂര്‍ സ്വദേശി പി. കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്ബ്‌ െകെമാറിയത്. കെ. കൃഷ്ണകുമാറിന്റെ കൃഷ്ണന്‍കുട്ടി എന്ന ആന ചരിഞ്ഞപ്പോള്‍ എടുത്ത കൊമ്പാണിതെന്നും വനംവകുപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റു രണ്ടുപേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും മോഹന്‍ലാലിന്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല. 2011 ജൂെലെ 22നാണ് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

കൈവശമുള്ള ആനക്കൊമ്പുകളും അതു കൊണ്ടുണ്ടാക്കിയ കര കൗശല വസ്തുക്കളും വെളിപ്പെടുത്താന്‍ പൊതുജനത്തിന് ഒറ്റത്തവണ അവസരം നല്‍കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ 2015 ഡിസംബര്‍ 15ന് സര്‍ക്കാരിന് കരടുവിജ്ഞാപനം സമര്‍പ്പിച്ചു. എന്നാല്‍, എല്ലാവര്‍ക്കും അവസരം നല്‍കുന്നതിനുപകരം നടന് മാത്രമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനംവന്യജീവി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമല്ല ഈ ഉത്തരവെന്നും സി.എ.ജി. കണ്ടെത്തി. ഇതോടെ രക്ഷപ്പെടാനുള്ള അവസാന അവസരവും നഷ്ടമായിരിക്കുകയാണ്.

mohanlal-ivory-case

More in Malayalam

Trending

Recent

To Top