Connect with us

റിയാസിനെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു അന്ന് റോബിൻ അഭിമുഖത്തിൽ സംസാരിച്ചത്; ഇപ്പോൾ ഇങ്ങനെ പറയാൻ കാരണം കിടിലം ഫിറോസിന്റെ ഉപദേശമാണോ?; ഡീ​ഗ്രേഡിങ് നടത്തരുതെന്ന് ഫാൻസിനോട് റോബിൻ!

TV Shows

റിയാസിനെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു അന്ന് റോബിൻ അഭിമുഖത്തിൽ സംസാരിച്ചത്; ഇപ്പോൾ ഇങ്ങനെ പറയാൻ കാരണം കിടിലം ഫിറോസിന്റെ ഉപദേശമാണോ?; ഡീ​ഗ്രേഡിങ് നടത്തരുതെന്ന് ഫാൻസിനോട് റോബിൻ!

റിയാസിനെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു അന്ന് റോബിൻ അഭിമുഖത്തിൽ സംസാരിച്ചത്; ഇപ്പോൾ ഇങ്ങനെ പറയാൻ കാരണം കിടിലം ഫിറോസിന്റെ ഉപദേശമാണോ?; ഡീ​ഗ്രേഡിങ് നടത്തരുതെന്ന് ഫാൻസിനോട് റോബിൻ!

ബിഗ് ബോസ് സീസൺ ഫോറിൽ പാതിയിൽ പുറത്തുപോകേണ്ടി വന്ന ഒരു മത്സരാർത്ഥിയായിരുന്നു റോബിൻ . സഹമത്സരാർഥി റിയാസ് സലീമിനെ അടിച്ചുവെന്നതിന്റെ പേരിലാണ് റോബിൻ പുറത്തായത്. അറുപത് ദിവസത്തിന് മുകളിൽ ‌വീട്ടിൽ കഴിഞ്ഞ ശേഷമാണ് പുറത്താക്കപ്പെട്ടത്.

ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സഹ മത്സരാർഥികളെ കൈയ്യേറ്റം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും അത്തരത്തിൽ ഒരു പെരുമാറ്റം ആരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായാലും ഉടൻ പുറത്താക്കുമെന്നും മത്സരാർഥികളെ പറഞ്ഞ് ധരിപ്പിച്ച ശേഷമാണ് ബി​ഗ് ബോസ് വീട്ടിലേക്ക് വിടുന്നത്. വീക്കിലി ടാസ്ക്കിനിടെ റിയാസുമായി തർക്കം നടക്കുമ്പോഴാണ് റോബിൻ റിയാസിനെ തല്ലിയത്.

പിന്നീട് അ‍ഞ്ച് ദിവസത്തോളം റോബിൻ കസ്റ്റഡി മുറിയിലായിരുന്നു. റോബിന് വലിയ ജനപ്രതീയുണ്ടായിരുന്നു. ബി​ഗ് ബോസ് നാലാം സീസണിന് ഇത്രയേറെ പ്രേക്ഷകരുണ്ടാകാൻ കാരണവും റോബിനായിരുന്നു. റോബിന് വാണിങ് നൽകി തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നാണ് ഫാൻസ് അടക്കം എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പുറത്താക്കുകയാണ് ഉണ്ടായത്. റോബിൻ പുറത്തായ ശേഷം ഫാൻസ് ബി​ഗ് ബോസ് ഷോ ബഹിഷ്കരിച്ചിട്ടുണ്ട്.

കൂടാതെ റോബിൻ പുറത്താകാൻ കാരണക്കാരായ റിയാസ്, ജാസ്മിൻ എന്നിവർക്കെതിരെ വലിയ രീതിയിൽ സൈബർ ബുള്ളിയിങും നടന്നിരുന്നു. റോബിൻ പുറത്തായതിന് പിന്നാലെ ജാസ്മിനും ഷോ ക്വിറ്റ് ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ റോബിൻ തന്റെ ആരാധകരോട് പുതിയ അഭ്യർഥനയുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ വീട്ടിൽ മത്സരിക്കുന്നവർക്ക് എതിരയോ അവരുടെ വീട്ടുകാർക്ക് എതിരയോ ഡീ​ഗ്രേഡിങ് നടത്തരുതെന്നാണ് റോബിൻ തന്റെ ഫാൻസിനോട് ആവശ്യപ്പെടുന്നത്.

‘എന്നെ ഇഷ്ടപ്പെടുന്ന എല്ലാവരോടും എനിക്ക് ഒരു റിക്വസ്റ്റുണ്ട്. ബി​ഗ് ബോസ് സീസൺ ഫോർ അതിന്റെ ഫിനാലെയോട് അടുക്കാൻ പോവുകയാണ്. മത്സരാർഥികളെല്ലാം ശക്തരായി കളിക്കുന്നുണ്ട്.പലരീതിയിൽ അനാവശ്യമായുള്ള ഡീ​ഗ്രേഡിങും സൈബർ അറ്റാക്കും മത്സാർഥികൾക്കെതിരെ നടക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ അവരുടെ കുടുംബത്തിന് വലിയ സങ്കടം ഉണ്ടാക്കും.’

‘അതിനാൽ അത്തരത്തിലുള്ള ഡീ​ഗ്രേഡിങും സൈബർ അറ്റാക്കും നമുക്ക് വേണ്ട എന്നുള്ളതാണ് എന്റെ അഭിപ്രായം അതുകൊണ്ട് ഡീ​ഗ്രേഡിങ് ബോയികോട്ട് ചെയ്യാം’ എന്നാണ് വീഡിയോയിൽ റോബിൻ പറയുന്നത്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

ഓരോരുത്തരുടേയും പ്രവൃത്തികൾ കണ്ടാണ് ജനങ്ങൾ‌ വിലയിരുത്തുന്നതെന്ന് അഭിമുഖങ്ങളിൽ പറയാറുണ്ടായിരുന്ന റോബിന് പെട്ടന്ന് എങ്ങനെ മനംമാറ്റം വന്നുവെന്നാണ് ചിലർ കമന്റിലൂടെ ചോദിക്കുന്നത്.

മുൻ സീസണിലെ മത്സരാർഥി കിടിലം ഫിറോസിന്റെ ഉപദേശം ആയിരിക്കാം റോബിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നും ചില ബി​ഗ് ബോസ് പ്രേക്ഷകർ കമന്റായി കുറിച്ചിരുന്നു. റോബിൻ ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ റിയാസ് സലീമിനെ നീചമായ ഭാഷയിൽ പരിഹസിക്കുന്ന കുട്ടിയുടെ വീഡിയോ കണ്ട് റോബിൻ പറ‍ഞ്ഞ കമന്റ് വലിയ ചർച്ചയായിരുന്നു. റിയാസിനെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു അന്ന് റോബിൻ സംസാരിച്ചിരുന്നത്.

ആ റോബിന് പിന്നെ എങ്ങനെയാണ് പെട്ടന്ന് മാനസാന്തരം വന്നത് എന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ ചോദിക്കുന്നത്. പുറത്തിയങ്ങിയ ശേഷം റോബിൻ കിടിലം ഫിറോസ്, നോബി, റംസാൻ തുടങ്ങിയവരെല്ലാം സന്ദർശിച്ചിരുന്നു.

റോബിനുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയും കിടിലം ഫിറോസ് പങ്കുവെച്ചിരുന്നു. സീസൺ ഫോറിന്റെ ഫിനാലെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. വാശിയേറിയ മത്സരമാണ് അവശേഷിക്കുന്ന എട്ട് മത്സരാർഥികളും തമ്മിൽ നടക്കുന്നത്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top