Connect with us

ഒരു താരത്തിന്റെ സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കി വിമര്‍ശിക്കുന്നത് ശരിയല്ല, സിനിമയെ സിനിമയായി മാത്രം കാണുക, കലാകാരന്റെ കഴിവിനെ അംഗീകരിക്കുക, രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണ് എന്ന് സുരേഷ് കുമാര്‍

Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവല്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ ഈ ചിത്രത്തിന് നേരെ മനഃപൂര്‍വ്വമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍.

ഒരു താരത്തിന്റെ സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും സിനിമയെ സിനിമയായി തന്നെ കാണണമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

സുരേഷ്ഗോപിയുടെ കാവലിനും ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. പടം നന്നായിരുന്നു എന്നിട്ടുകൂടി മോശമാണെന്ന് എഴുതി വിടുകയാണ്. അദ്ദേഹത്തെ രാഷ്ട്രീയം പറഞ്ഞുകൂടി ആക്രമിക്കുന്നുണ്ട്. സിനിമകളെ സോഷ്യല്‍ മീഡിയയില്‍ എഴുതി തോല്‍പിക്കാന്‍ ശ്രമിക്കുകയാണ്.

സിനിമയെ സിനിമയായി മാത്രം കാണുക, കലാകാരന്റെ കഴിവിനെ അംഗീകരിക്കുക. അല്ലാതെ അവരുടെ രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണ്’, സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, സുരേഷ് ഗോപി നായകനായി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 90കളിലെ സുരേഷ് ഗോപിയെ തിരിച്ചു കൊണ്ടുവരാന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ക്ക് സാധിച്ചുവെന്നും പ്രേക്ഷകര്‍ പറയുന്നു. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ‘കാവല്‍’ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top