Connect with us

ഋഷ്യയുടെ റൊമാൻസ് വേറെ ലെവലാ! എന്റെ പൊന്നോ പറയാതിരിക്കാൻ വയ്യ ഇതിൽ യക്ഷിക്കഥ ഇല്ല…

serial

ഋഷ്യയുടെ റൊമാൻസ് വേറെ ലെവലാ! എന്റെ പൊന്നോ പറയാതിരിക്കാൻ വയ്യ ഇതിൽ യക്ഷിക്കഥ ഇല്ല…

ഋഷ്യയുടെ റൊമാൻസ് വേറെ ലെവലാ! എന്റെ പൊന്നോ പറയാതിരിക്കാൻ വയ്യ ഇതിൽ യക്ഷിക്കഥ ഇല്ല…

മ്പ്യാർ ഋഷിയുടെയും സൂര്യയുടെയും കള്ളത്തരം കണ്ടുപിടിക്കുമ്പോൾ, ചമ്മി നിൽക്കുവാണ്.

” ടീച്ചർ എന്നെ വിളിച്ച്, കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്… കുട്ടി കളിയൊക്കെ ആകാം പക്ഷേ, അതിരു വിടരുത്… നിങ്ങളുടെ പ്രായം ഒക്കെ കഴിഞ്ഞാണ് ഞാനും ഇവിടെ നിൽക്കുന്നത്. ” എന്നൊക്കെ നമ്പ്യാർ പറയുമ്പോൾ, ചെറിയൊരു നാണത്തോടെ ചിരിച്ചുകൊണ്ട് നിൽക്കുവാണ് സൂര്യ.

നമ്പ്യാർ, ഒരു താക്കോൽ കൂട്ടം ഋഷിക്ക് കൊടുക്കുവാണ്, വേറൊന്നിനും വേണ്ടിയല്ല… ഗവേഷണത്തിന് വേണ്ടി വന്ന പിള്ളേരല്ലേ, അപ്പോൾ താൻ ഇവിടെ ഇല്ലെങ്കിലും, കാര്യങ്ങളൊക്കെ നോക്കാൻ വേണ്ടിയാണ് കേട്ടോ….

ഇതിനുശേഷം, ഇവർ അമ്പലത്തിലേക്കൊക്കെ പോയിട്ട് വരുകയാണ്….

അടുത്ത് കാണിക്കുന്നത്, ഋഷിയുടെ റൂമാണ്…. പറയാതിരിക്കാൻ വയ്യ, നല്ല അടിപൊളി റൂം. സൂര്യ പാലൊക്കെ ആയിട്ട് ഋഷിയുടെ റൂമിലേക്ക് വരികയാണ്, ഇത് കണ്ടപ്പോൾ ഋഷിക്ക് കുറച്ച് റൊമാൻസ് ഒക്കെ കൂടി….

” പാലൊക്കെ ആയിട്ട് വരികയാണല്ലേ, കൊച്ചു കള്ളി….

ഋഷി ഇങ്ങനെ ചോദിച്ചപ്പോൾ, സൂര്യ പറഞ്ഞു….

” അമ്മാളു എടുത്തു വെച്ചിരുന്നതാ… അല്ലാതെ ഞാൻ കൊണ്ടുവന്നത് ഒന്നുമല്ല..”

പാലൊക്കെ കുടിച്ച്, ഇങ്ങനെ സംസാരിച്ചു നിൽക്കുകയാണ് ഋഷിയും സൂര്യയും, ഇതിനിടയ്ക്ക് ഒരുപാട് റൊമാന്റിക് നിമിഷങ്ങളൊക്കെയുണ്ട്….

സൂര്യ, നമ്മൾ പ്രോമോയിൽ കണ്ടതുപോലെ, നല്ലൊരു ചുരിദാറൊക്കെ ഇട്ട്, നല്ല സുന്ദരി ആയാണ് നിൽക്കുന്നത്. റൂം കാണുമ്പോൾ തന്നെ, ഫസ്റ്റ് നെറ്റിന്റെ ഒരു സെറ്റപ്പൊക്കെയുണ്ട്, ഇതെല്ലാംകൂടി കൊണ്ട്…. ഋഷി അതിരുവിടാൻ ചാനസൊക്കെയുണ്ട്, എന്നാൽ… അതിനെ നിയന്ത്രിക്കാൻ സൂര്യയ്ക്ക് അറിയാമല്ലോ…. അതിനുള്ള കാര്യമെന്താ, അതിഥി ടീച്ചർ പഠിപ്പിച്ചുവിട്ട ആളല്ലേ… നമ്മുടെ സൂര്യ. ടീച്ചറിന്റെ എല്ലാ ഗുണങ്ങളും സൂര്യയ്ക്കും കിട്ടിയിട്ടുണ്ട്.

സാധാരണ ഋഷിയുടെ എല്ലാ കൊഞ്ചലുകൾക്കും സൂര്യ കൂട്ട് നിൽക്കാറുണ്ടെങ്കിലും, റൂമിനകത്ത് വെച്ച് സൂര്യ അതിരു വരയ്ക്കുകയാണ്. വേറൊന്നും കൊണ്ടല്ല, ടീച്ചർക്ക് കൊടുത്ത വാക്ക് പാലിക്കണം അതിനാണ്.

” എല്ലാ പവിത്രതയോടും, പരിശുദ്ധിയോടും കൂടി വേണം കുടുംബജീവിതം ആരംഭിക്കാൻ, അല്ലാതെ സാറിനെ വിശ്വാസം ഇല്ലാത്തതുകൊണ്ട് ഒന്നുമല്ല. എനിക്ക് ടീച്ചർക്ക് കൊടുത്ത വാക്കു നിറവേറ്റണം, വേറൊന്നും കൊണ്ടല്ല കേട്ടോ…”
എന്നൊക്കെ സൂര്യ ഋഷിയോട് പറയുന്നുണ്ട്,

ചെറിയ പരിഭവത്തോടെ ആണെങ്കിലും, ഋഷി ഒക്കെ പറയുന്നുണ്ട്… എന്നാലും, ചെറിയ പരിഭവം ഒക്കെ ഉണ്ട്, ഇതിനിടയ്ക്ക് ചെറിയൊരു ഓടികളിയൊക്കെയുണ്ട്.

ഇതു കഴിഞ്ഞു സൂര്യ, തന്റെ റൂമിലേക്ക് പോവുകയാണ്… പോകുന്ന വഴിക്ക്, നമ്പ്യാർ അങ്കിൾ നേരത്തെ പറഞ്ഞിരുന്നു, ആലഞ്ചേരി തറവാടിന്റെ ഒരു ഭാഗത്തുനിന്ന് എന്ത് ശബ്ദം ഉണ്ടായാലും, അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കരുതെന്ന്… പക്ഷേ, അവിടെ ചെറിയൊരു ശബ്ദം കേൾക്കുകയാണ്…
സൂര്യയ്ക്ക്, അങ്ങനെ പേടി ഒന്നും ഉള്ള കൂട്ടത്തിൽ അല്ല… പ്രേതബാധയെ വിശ്വസിക്കുന്നുമില്ല.
.

സൂര്യ നോക്കുമ്പോൾ, അതുവഴി ആരോ നടക്കുന്നൊക്കെയുണ്ട്… സത്യം പറഞ്ഞാൽ, അത് വേറെ ആരുമല്ല നമ്പ്യാർ തന്നെയാണ്. അതിനുള്ള കാരണം, അദ്ദേഹത്തിന്റെ ജീവിത വരുമാനം ഈ തറവാടാണ്… നമ്പ്യാർ അങ്കിളിന്റെ അറിവിൽ, അതിഥി ടീച്ചർക്ക് എവിടെയോ ഒരു മകനുണ്ട് എന്ന് മാത്രം അറിയാം… പക്ഷേ അത് ഋഷി ആണെന്ന് അറിയില്ല. ടീച്ചർ ഇനി ഒറ്റക്കായതു കൊണ്ട് ഈ കോവിലകം വിൽക്കുമോ എന്നുള്ള ചെറിയൊരു ഭയം ഒക്കെയുണ്ട്. ഈ കോവിലകം, ഇതുപോലെതന്നെ മുന്നോട്ടുകൊണ്ടുപോകാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഈ രണ്ടു പിള്ളേർ, ഗവേഷണത്തിന് അല്ലേ ഇങ്ങോട്ട് വന്നത്, ചിലപ്പോൾ… കോവിലകം ഇഷ്ടപ്പെട്ടുപോയാലോ…. പിന്നെ തന്റെ കഞ്ഞികുടി മുടങ്ങില്ലേ, ഇതെല്ലാം കൊണ്ട്, നമ്പ്യാർ തന്നെ ഒപ്പിക്കുന്ന പരിപാടിയാണ് ഇതൊക്കെ. സൂര്യ ഇതൊക്കെ കണ്ടു പിടിച്ചിട്ടു തന്നെ പോകുമെന്നുതന്നെ തോനുന്നു കേട്ടോ….

പിറ്റേ ദിവസം രാവിലെ, സൂര്യ കുളിച്ച് കുറിയൊക്കെ തൊട്ട് ചായയുമായി ഋഷിയുടെ അരികിലേക്ക് പോവുകയാണ്….

ഋഷിക്കാണെങ്കിൽ, ഇത് ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള ദിവസം തന്നെയാണ്…. തന്റെ അമ്മയുടെ വീട്ടിലെ ആദ്യ ദിവസം രാവിലെ ഉറക്കമിഴുന്നേൽക്കുകയാണ്, കണ്ണ് തുറന്നപ്പോൾ കാണുന്നത് സൂര്യയെയും.

” ഗുഡ്മോർണിംഗ്, എന്താ മോനേ ഇങ്ങനെ കിടന്നു ഉറങ്ങാൻ തന്നെയാണോ ഭാവം??

എന്നൊക്കെ ചോദിച്ചിട്ടാണ്, സൂര്യ ഋഷിക്കു ചായ കൊടുക്കുന്നത്.

ഗുഡ്മോർണിംഗ്!!

എന്നു പറഞ്ഞിട്ട്, ചായ വാങ്ങി വെക്കുകയാണ് ഋഷി,

‘ എന്താണ് ഇന്നത്തെ പരിപാടി?? എങ്ങനെ സൂര്യ ചോദിച്ചപ്പോൾ…

” ഇതിനകത്ത് ഇരിക്കാൻ എന്തായാലും പ്ലാനില്ല… നാടൊക്കെ ഒന്ന് ചുറ്റിക്കാണാം… ” ഋഷി ഇങ്ങനെ പറഞ്ഞപ്പോൾ,

എങ്കിൽ ഞാൻ പോയി റെഡിയാക്കാം, എന്നും പറഞ്ഞു സൂര്യ പോകാനായിട്ട് തിരിയുകയായിരുന്നെ… പക്ഷേ ഋഷി അങ്ങനെ വിടുമോ??

സൂര്യയുടെ കൈയ്യിൽ പിടിച്ച്, കട്ടിലിലേക് ഇടുകയാണെ….

പക്ഷേ സൂര്യ ഏതാ മോൾ, ഋഷിയെ തള്ളി മാറ്റിയിട്ട് ചിരിച്ചുകൊണ്ട് ഒറ്റ പോക്കായിരുന്നു….

ഇതൊക്കെ കഴിഞ്ഞു, ഇവർക്ക് ഒരു റൈഡിന് പോകാൻ വേണ്ടി, നമ്പ്യാർ ഒരു ബുള്ളറ്റ് ഒപ്പിച്ചു കൊടുക്കുകയാണ്….

സൂര്യ, കിട്ടിലിൻ മോഡേൺ വേഷത്തിലും ഋഷിയും അതുപോലെയൊരു ലൂക്കിലാണ് ഇറങ്ങി വരുന്നത്. അതൊക്കെ ഒന്ന് കാണേണ്ടത് തന്നെയാ….

സത്യം പറയാമല്ലോ, സൂര്യയ്ക്ക് മോഡേൺ വേഷവും സാധാരണ വേഷവും ഒരുപോലെ ഇണങ്ങുന്നുണ്ട്.

അവരുടെ ആ റൈഡിങ് ഒക്കെ കാണുമ്പോൾ, നമുക്കും അങ്ങനെ പോകാൻ ഒരു താല്പര്യം ഒക്കെ തോന്നും കേട്ടോ…

ഇനി അടുത്ത്, സീരിയലിൽ ഒരു വില്ലൻ കഥാപാത്രം പ്രത്യക്ഷപ്പെടുകയാണ്, ജഗന്നാഥൻ എന്നാണയാളുടെ പേര്. ആ പേര് പറയുമ്പോൾ തന്നെ നമ്പ്യാരുടെ മുഖത്തൊരു ഭയം കാണുന്നുണ്ട്.

ടീച്ചറുടെ ഒരേയൊരു ബന്ധുവാണ്, ജഗന്നാഥൻ ഇയാൾക്ക്, കോവിലകത്തിൽ ഒരു കണ്ണുണ്ട്, വേറൊന്നും കൊണ്ടല്ല….. ടീച്ചർക്ക് വേറെ ബന്ധുക്കൾ ഒന്നും ഇല്ലല്ലോ. ഇപ്പോൾ ഈ സ്വത്ത് വേണമെങ്കിൽ ഈ ജഗന്നാഥന് സ്വന്തമാക്കാം. പറഞ്ഞുവരുമ്പോൾ, ഒരു വില്ലൻ കഥാപാത്രം തന്നെയാണ്. ഇത് മാത്രമല്ല, നമ്പ്യാർക്ക് ഇയാളുമായി ചെറിയൊരു ബന്ധമുണ്ട്, അതെന്തായാലും അവിടെ സസ്പെൻസ് ആയി നിൽക്കട്ടെ….

അപ്പോൾ ഇത്രയൊക്കെ ആണ്, അടുത്താഴ്ച കാണിക്കുന്നത്… നമുക്കത് ആസ്വദിച്ച് കാണാം.

More in serial

Trending

Recent

To Top