Connect with us

മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് ബിഗിബോസിന്റെ ആ പ്രഖ്യാപനം!, ഞെട്ടലോടെ മത്സരാര്‍ത്ഥികള്‍

Malayalam

മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് ബിഗിബോസിന്റെ ആ പ്രഖ്യാപനം!, ഞെട്ടലോടെ മത്സരാര്‍ത്ഥികള്‍

മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് ബിഗിബോസിന്റെ ആ പ്രഖ്യാപനം!, ഞെട്ടലോടെ മത്സരാര്‍ത്ഥികള്‍

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ്‌ബോസ്. പതിവുപോലെ തന്നെ ഈ ആഴ്ചയും നോമിനേഷന്‍ നടന്നു.

റീ എന്‍ട്രി നടത്തിയ രമ്യയും പൊളി ഫിറോസും തമ്മില്‍ നടത്തിയ കലഹത്തിനു ശേഷമായിരുന്നു ഇത്തവണത്തെ നോമിനേന്‍ പ്രക്രിയ ആരംഭിച്ചത്. എന്നാല്‍  ഒടുവില്‍ ഒരു വമ്പന്‍ ട്വിസ്റ്റും ബിഗ്‌ബോസ് നടത്തി.

ഈ ആഴ്ച വീടിന് പുറത്തേക്ക് പോകേണ്ടത് ആരൊക്കെയാണെന്ന് മല്‍സരാര്‍ത്ഥികള്‍ ഓരോരുത്തരായി കണ്‍ഫെഷന്‍ റൂമില്‍ വെച്ച് പറഞ്ഞു. ക്യാപ്റ്റന്‍ മണിക്കുട്ടനെയും, റീഎന്‍ട്രി നടത്തിയ രമ്യയെയും നോമിനേറ്റ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ബിഗ് ബോസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

തുടര്‍ന്ന് കിടിലം ഫിറോസിനെയാണ് നോമിനേഷനായി ബിഗ് ബോസ് ആദ്യം വിളിപ്പിച്ചത്. സജ്ന ഫിറോസ്, സായി വിഷ്ണു എന്നിവരുടെ പേരുകളാണ് കിടിലം പറഞ്ഞത്.

പിന്നാലെ എത്തിയ അഡോണി സായി വിഷ്ണുവിന്റെയും ഋതുവിന്റെയും പേര് പറഞ്ഞു. അഡോണിയെയും കിടിലം ഫിറോസിനെയുമാണ് സായി നോമിനേറ്റ് ചെയ്തത്. റംസാന്‍ സജ്ന ഫിറോസിനെയും സായിയെയും നോമിനേറ്റ് ചെയ്തു.

ഋതു മന്ത്ര അഡോണിയുടെയും സന്ധ്യയുടെയും പേരുകളാണ് പറഞ്ഞത്. സൂര്യ ഫിറോസ് സജ്ന, അഡോണി തുടങ്ങിയവരുടെ പേരുകളും പറഞ്ഞു.

സജ്ന ഫിറോസ്, സായി എന്നിവരുടെ പേരുകളാണ് സന്ധ്യ, ഡിംപല്‍, നോബി തുടങ്ങിയവരും പറഞ്ഞത്. സജ്ന ഫിറോസ് അഡോണിയെയും സൂര്യയെയും നോമിനേറ്റ് ചെയ്തു. അനൂപ് ഋതു, സായി എന്നിവരെയും മണിക്കുട്ടന്‍ സന്ധ്യ, ഫിറോസ് സജ്ന തുടങ്ങിയവരുടെ പേരുകളുമാണ് പറഞ്ഞത്.

അതേസമയം ആര്‍ക്കാണ് കൂടുതല്‍ നോമിനേഷന്‍ കിട്ടിയതതെന്നും എവിക്ഷനില്‍ വന്നതെന്നുമുളള കാര്യം ബിഗ് ബോസ് ഇത്തവണ പറഞ്ഞില്ല. ഇന്ന് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ അല്ലെങ്കില്‍ വേണ്ട അതൊരു സസ്പെന്‍സ് ആയി ഇരിക്കട്ടെയെന്നാണ് ബിഗ് ബോസ് പറഞ്ഞത്.

മത്സരാര്‍ത്ഥികളില്‍ പലരും ബിഗ് ബോസിന്റെ പ്രഖ്യാപനം ചിരിയോടെയും അല്‍പം ഞെട്ടലോടെയുമാണ് കേട്ടത്. ഇത് ആദ്യമായാണ് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ ആരെല്ലാമാണെന്ന് ബിഗ് ബോസ് പറയാതിരിക്കുന്നത്.

അതേസമയം, ഒരുതവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ്‌ബോസിലെത്തിയ രമ്യ രണ്ടാഴ്ചകള്‍ക്ക് ശേഷം പുറത്തായിരുന്നു. എന്നാല്‍ വീണ്ടുമൊരു റീ എന്‍ട്രി നടത്തിയിരിക്കുകയാണ് താരം.

അപൂര്‍വമായാണ് ഇത്തരം ചില സന്ദര്‍ഭങ്ങള്‍ ബിഗ്‌ബോസില്‍ നടക്കുന്നത്. എന്ത് തന്നെ ആയാലും രമ്യയുടെ തിരിച്ചു വരവ് വെറുതേ ആയിട്ടില്ല. വന്നപ്പോള്‍ തന്നെ എല്ലാവരെയും വരവ് അറിയിച്ചിരിക്കുകയാണ് താരം.

More in Malayalam

Trending

Recent

To Top