Connect with us

ക്യാൻസറിനോട് പടപൊരുതി വിജയിച്ച നന്ദുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സോഷ്യൽ മീഡിയ

ക്യാൻസറിനോട് പടപൊരുതി വിജയിച്ച നന്ദുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സോഷ്യൽ മീഡിയ

”ആർ സി സി എന്ന കലാലയത്തിലെ അതിജീവനം എന്ന വിഷയത്തിലെ ബിരുദാനന്തര ബിരുദം റാങ്കോടുകൂടി പാസായിരിക്കുകയാണ്” ഈ വാക്ക് മറ്റാരുടെയും അല്ല, ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദുവിന്റേതാണ്. ഇരുപത്തി നാലാം വയസിലാണ് തന്റെ സ്വപ്നങ്ങൾ പൂവണിയിക്കാൻ ശ്രമിക്കുന്നതിനിടെ നന്ദുവിന്റെ ഭാഷയിൽ പറഞ്ഞാൽ ക്യാൻസർ പ്രണയിക്കാൻ തുടങ്ങിയത്.

ഇടതുകാലിൽ നീരുവന്നതായിരുന്നു തുടക്കം. ഓസ്റ്റിയോസർകോമ ഹൈ ഗ്രേഡ് എന്ന ബോൺ കാൻസർ. കാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അന്ന് ആവശ്യത്തിലധികമുണ്ടായിരുന്നു. ഡോക്ടറോട് ചോദിച്ചും മറ്റു മാർഗങ്ങളിൽ നിന്നും നന്ദു രോഗത്തെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. ആർസിസിയിൽ റേഡിയേഷൻ ഉൾപ്പെടെയുള്ള ചികിൽസകളുമായി മുന്നോട്ട് പോയി. പക്ഷേ, കാലിലെ വേദന സഹിക്കാവുന്നതിനപ്പുറമായിരുന്നു. കിടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ. ഒറ്റക്കാലിൽ എഴുന്നേറ്റു നിന്നു നേരം വെളുപ്പിച്ച രാത്രികൾ വരെ…

ഇടതു കാൽ മുറിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല എന്ന് ഡോകടർമാർ പറഞ്ഞു. എങ്ങനെയെങ്കിലും വേദനയിൽ നിന്നു രക്ഷപ്പെടണമെന്നു കരുതിയിരുന്ന നന്ദുവിന് അതു പൂർണസമ്മതമായിരുന്നു. വീട്ടിലെ വിശ്രമകാലം. സമൂഹമാധ്യമങ്ങളിൽ സജീവമായ നന്ദുവിന് ഒട്ടേറെ കൂട്ടുകാരുണ്ടായി. അക്കൂട്ടത്തിൽ കാൻസറിനെ അതിജീവിച്ചവരും ചികിൽസയിലിരിക്കുന്നവരുമൊക്കെ ഉണ്ടായിരുന്നു. അവരെയെല്ലാം ചേർത്ത് ‘അതിജീവനം’ എന്ന കൂട്ടായ്മ ഉണ്ടാക്കി. അതിനിടെ, നന്ദു പാടിയ പാട്ടുകൾ യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആളുകൾ കേട്ടു. നന്ദു അഭിനയിച്ച വിഡിയോകൾ തരംഗമായി.

സമൂഹമാധ്യമങ്ങളിൽ 10 വർഷ ചാലഞ്ച് പടർന്നു പിടിച്ചപ്പോൾ നന്ദു പോസ്റ്റ് ചെയ്തത് കാൻസർ ചാലഞ്ചായിരുന്നു. ചികിൽസയുടെ ഭാഗമായി മുടി പോയി ക്ഷീണിച്ച അവസ്ഥയും ഭേദമായ ശേഷം തലമുടി വീണ്ടും വന്ന സമയത്തെ ചിത്രവും. പിന്നീട് ഒട്ടേറെപ്പേർ കാൻസർ ചാലഞ്ച് ഏറ്റെടുത്തു. ആയിരക്കണക്കിന് കാൻസർ രോഗികൾക്കു പ്രചോദനമായി മാറിയ പോരാട്ടത്തിൽ നന്ദു ക്യാൻസറിനെ തോൽപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ക്യാൻസറിനോട് പടപൊരുതി വിജയിച്ച നന്ദുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.

ആദ്യം ഒരു ചെറിയ വേദനയായിട്ടായിരുന്നു തുടങ്ങിയത്. നെടുമങ്ങാട് ആശുപത്രിയിൽ സുഹൃത്തുമൊത്ത് ചെന്നപ്പോൾ എക്സ്റെ എടുക്കണമെന്ന് ഞാനാണ് അങ്ങോട്ട് ആവശ്യപ്പെട്ടത്. അപ്പോഴും ഡോക്ടർ അതിന് നിസാരമായി കണ്ട് ഇത് പ്രശ്നം ഒന്നും ഇല്ലടാ.. നീര് കെട്ടിയതാണെന്ന് പറഞ്ഞ് അത് തള്ളിക്കളഞ്ഞു! അന്ന് അത് കണ്ടുപിടിച്ചിരുന്നുവെങ്കിൽ ഇന്ന് എനിക്ക് എന്റെ കാല് നഷ്ടമാകില്ലായിരുന്നു.

സമയത്ത് രോഗത്തെ കണ്ടുപിടിക്കാത്തതാണ് എന്നെപോലെ രോഗികൾ നേരിടുന്ന വലിയ പ്രശ്നം. വീണ്ടും വേദന വന്നതോടെയായിരുന്നു ആശുപത്രിയിൽ പോയതും ക്യാന്സറാണെന്ന് കണ്ടുപിടിച്ചതും. പുറമെ ചിരിച്ചെങ്കിലും എന്റെ മുഖം കണ്ട് കുറേയെപേർ കരഞ്ഞിരുന്നു. കഞ്ചാവ് ഉപയോഗിച്ചാൽ വേദന കുറയും എന്നൊക്കെ പലരും പറഞ്ഞിരുന്നു ഭാഗ്യത്തിന് അത് കിട്ടിയില്ല, ഇല്ലെങ്കിൽ അത് ഉപയോഗിച്ചേനെ- ചിരിച്ചുകൊണ്ട് നന്ദു പറയുന്നു. ‘ഇളംകാറ്റ്’ { ilamkattu } എന്ന എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നന്ദുവിന്റെ വെളിപ്പെടുത്തൽ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top