Connect with us

ഏത് നേരവും ചടഞ്ഞുകൂടിയുള്ള ഇരിപ്പാണോ നിങ്ങള്‍? പണി പിന്നാലെ വരും

general

ഏത് നേരവും ചടഞ്ഞുകൂടിയുള്ള ഇരിപ്പാണോ നിങ്ങള്‍? പണി പിന്നാലെ വരും

ഏത് നേരവും ചടഞ്ഞുകൂടിയുള്ള ഇരിപ്പാണോ നിങ്ങള്‍? പണി പിന്നാലെ വരും

ഏത് നേരവും ചടഞ്ഞുകൂടിയുള്ള ഇരിപ്പാണോ നിങ്ങള്‍? ഓഫീസില്‍ ഇരുന്നുള്ള ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാലും പിന്നേയും റിമോട്ടും പിടിച്ച്, സോഫയില്‍ കൂനിക്കൂടി കൈയെത്തും ദൂരത്ത് കൊറിക്കാനുള്ളതും വെച്ച് ടിവിയും നോക്കി കഴിച്ചുകൊണ്ടിരിക്കുക..

ഇതിനെ വിശ്രമം എന്ന് പേരിട്ട് വിളിക്കാന്‍ ഇഷ്ടപ്പെടുന്നുവരുണ്ട്. കാരണം ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഇതുപോലെ ഇരുന്ന് എന്തെങ്കിലും കഴിച്ചകൊണ്ടിരിക്കുക അപ്പോള്‍ അതിനെ വിശ്രമം എന്നല്ലാതെ എന്തുപറയും അല്ലേ?  എങ്കില്‍ നിങ്ങള്‍ ഒരുകാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. 

വ്യായാമം ഒട്ടുമില്ലാതിരിക്കുകയും വീട്ടിലെത്തിയാല്‍ ഈ രീതിയിലുള്ള ഇരിപ്പ് തുടരുകയും ചെയ്യുന്നത് ഒട്ടും നല്ലതല്ല. ഗുരുതരമായ നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ ഒരു ടൈം ബോംബ് തന്നെയാണത്, രോഗങ്ങള്‍ ഇരുന്ന വാങ്ങലാണത്. ഗുണനിലവാരമുള്ള ആരോഗ്യകരമായ ജീവിതമാണ് എല്ലാവരുടേയും ലക്ഷ്യം. എന്നാല്‍ അതിന് ദീര്‍ഘനേരമുള്ള ഇരുപ്പ് പ്രതിസന്ധിയുണ്ടാക്കുന്നു. ഇരിപ്പ് ദിവസത്തില്‍ എട്ട് മണിക്കൂറില്‍ കൂടുതലാവുമ്പോഴാണ് അത് ആരോഗ്യത്തെ ബാധിച്ചു തുടങ്ങുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ജോലിയുടെ ഭാഗമായി ദീര്‍ഘനേരം ഇരിക്കേണ്ടി വരുന്നവരുണ്ട്. അത് ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ ജോലി സമയം കഴിഞ്ഞ് വീട്ടിലെത്തിയാലും ഒരേ ഇരിപ്പ് തുടര്‍ന്നാല്‍ ഇത്  10-20 ശതമാനം വരെ രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

നില്‍ക്കുന്നതിനേയോ നടക്കുന്നതിനേയോ അപേക്ഷിച്ച് ഇരിക്കുമ്പോള്‍ കുറഞ്ഞ ഊര്‍ജം ചെലവിടുന്നു. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഭാരം, അരയ്ക്ക് ചുറ്റും കൊഴുപ്പും കൊളസ്‌ട്രോളും അടിയുന്നു. വ്യായാമമില്ലാതെ എട്ടു മണിക്കൂറിലേറെ ഇരിക്കുന്നവര്‍ക്ക് അമിതഭാരമുള്ളവര്‍ക്കും പുകവലിക്കുന്നവര്‍ക്കും ഉണ്ടാകുന്ന അത് ദോഷഫലങ്ങള്‍ നിശ്ചയം. 

ഇരിപ്പ് കൂടിയാല്‍ ശരീരത്തിലെ ഉപാചപയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരും. കൊളസ്‌ട്രോള്‍ നില കൂടും. രക്തസമ്മര്‍ദ്ദവും കൂടും. ഇരിപ്പ് ശരിയായ രീതിയിലല്ലെങ്കില്‍ അത് നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമെല്ലാം ഇടയാക്കും. നില്‍ക്കുന്നതിനേക്കാള്‍ ഇരിക്കുമ്പോഴാണ് ഡിസ്‌കിനുള്ള മര്‍ദ്ദം കൂടുന്നത്. എന്നും ദീര്‍ഘനേരം നേരം ഇരിക്കുന്നത് ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാവും. 

കൂടുതല്‍ നേരം ഇരിക്കുന്നവര്‍ക്ക് പന്ത്രണ്ട് വ്യത്യസ്ത രോഗങ്ങള്‍ ( അര്‍ബുദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത്മ, ന്യുമോണിയ, കരള്‍ രോഗം, അള്‍സര്‍, പാര്‍ക്കിന്‍സണ്‍, അള്‍ഷിമേഴ്‌സ്, ഞരമ്പ് രോഗങ്ങള്‍) ബാധിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

എന്നാൽ ഇതിനെയെല്ലാം പ്രതിരോധിക്കാൻ ഇരുന്നിട്ടുള്ള ഓഫീസ് ജോലിയാണെങ്കില്‍ അര മണിക്കൂര്‍ കൂടുമ്പോള്‍ ഇരുത്തത്തിന് ഇടവേളയെടുക്കുകയല്ലാതെ വേറെ മാർഗ്ഗങ്ങളില്ല. അല്‍പനേരം സീറ്റില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കുകയോ കുറച്ച് നടക്കുകയോ ചെയ്യാം. ഇരുന്നിടത്ത് തന്നെ ഇരുന്ന് ശരീരം സ്‌ട്രെച്ച് ചെയ്യാം. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. കാല്‍ നീട്ടിവെക്കുക തുടങ്ങിയവ ചെയ്യാം. ഇത് ശരീരത്തിന് വലിച്ചല്‍ നല്‍കും. ശരിയായ രീതിയില്‍ തന്നെ ഇരിക്കണം. കസേരയില്‍ നടുവളച്ച്, കാല് തിരിച്ചുവെച്ച് കൂനിക്കൂടി ഇരിക്കരുത്. ഏറെ നേരം ഓഫീസിലിരുന്ന് വീട്ടിലെത്തിയാല്‍ നടത്തം പോലുള്ള ചെറു വ്യായാമങ്ങള്‍ ശീലിക്കാം. എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്.

To Sit or Not To Sit

Continue Reading
You may also like...

More in general

Trending

Recent

To Top