Connect with us

സീരിയല്‍ വേഷങ്ങളില്‍ സമ്ബന്നരാണെങ്കിലും പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല; ലോക്ക് ഡൗണിൽ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്ന് പോയി

serial

സീരിയല്‍ വേഷങ്ങളില്‍ സമ്ബന്നരാണെങ്കിലും പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല; ലോക്ക് ഡൗണിൽ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്ന് പോയി

സീരിയല്‍ വേഷങ്ങളില്‍ സമ്ബന്നരാണെങ്കിലും പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല; ലോക്ക് ഡൗണിൽ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്ന് പോയി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ സിനിമ സീരിയല്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് താരങ്ങള്‍ക്ക് വന്ന നഷ്ടങ്ങള്‍ കുറവൊന്നുമല്ല. ഷൂട്ടിങ് നിര്‍ത്തിവച്ചതോടെ തനിക്ക്് ഉണ്ടായ പ്രശ്‌നങ്ങള്‍ തുറന്ന് പറയുകയാണ് സീരിയല്‍ താരം ഉമ നായര്‍. സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ് ഉമ നായര്‍, വാനമ്ബാടി എന്ന പരമ്ബരയില്‍ കൂടിയാണ് താരം പ്രക്ഷകര്‍ക്ക് പരിചിതയാകുന്നത്. ഷോര്‍ട് ഫിലിം രംഗത്ത് നിന്നാണ് താരം സീരിയല്‍ രംഗത്തേക്ക് എത്തുന്നത്, അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ട് ഉമയുടെ അച്ഛന്‍ നിര്‍മ്മിച്ച ഷോര്‍ട് ഫിലിമില്‍ കൂടിയാണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ദൂരദര്‍ശന്‍ വഴി പരമ്ബരകളിലേക്ക് എത്തിയ ഉമയ്ക്ക് വാനമ്ബാടിയിലേക്ക് ക്ഷണം ലഭിക്കുകയിരിരുന്നു.


നിരവധി സിനിമകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. സഹനടി, അമ്മ വേഷങ്ങളില്‍ കൂടുതലും എത്തുന്ന താരം ഇതിനോടകം തന്നെ 50 ല്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സമയത്ത് അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നിന്ന താരം പിന്നീട് അഭിനയ രംഗത്ത് സജീവമായി ഇപ്പോള്‍ ലോക്ക് ഡൌണ്‍ സമയത്ത് ഷൂട്ട് ഇല്ലാത്തതിനാല്‍ ഉണ്ടായ വിഷമം താരം പങ്കുവെക്കുകയാണ്.
സീരിയലുകള്‍ ഷൂട്ട് നിര്‍ത്തി വെച്ചതോടെ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായെന്നും കുടുംബത്തില്‍ വരുമാനമുള്ള ഒരാള്‍ താന്‍ മാത്രമായിരുന്നു പലരും സീരിയല്‍ വേഷങ്ങളില്‍ സമ്ബന്നരാണെങ്കിലും പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ പലരും അങ്ങനെയല്ലന്നും താരം പറയുന്നു. ഷൂട്ടിംഗ് ഉടനെ തുടങ്ങുന്നതിനുള്ള സന്തോഷത്തിലാണെന്നും താന്‍ നേരിട്ട ഇതേ അവസ്ഥ ഇ രംഗത്ത് പ്രവര്‍ത്തിച്ചവര്‍ എല്ലാം നേരിട്ടെന്നും ഉമ പറയുന്നു.

More in serial

Trending

Recent

To Top