Malayalam Breaking News
അന്ന് മണിക്കൊപ്പം ഫോട്ടോയെടുത്തു ;ഇന്ന് മണിയായി പകർന്നാടി …
അന്ന് മണിക്കൊപ്പം ഫോട്ടോയെടുത്തു ;ഇന്ന് മണിയായി പകർന്നാടി …
By
അന്ന് മണിക്കൊപ്പം ഫോട്ടോയെടുത്തു ;ഇന്ന് മണിയായി പകർന്നാടി …
തിയേറ്ററുകളിൽ ചിരിയും കണ്ണീരും നിറച്ച് ചാലക്കുടിക്കാരൻ ചങ്ങാതി ജൈത്രയാത്ര തുടരുകയാണ് . മണിയായി വേഷമിട്ട സെന്തിലിന് നല്ല പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. സിനിമ റിലീസ് ആയതിനു ശേഷം മണിക്കൊപ്പം സെന്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. അതിനെപ്പറ്റി സെന്തിൽ പറയുന്നു .
“2009 ൽ അനിൽ കെ.നായർ സംവിധാനം ചെയ്ത പുള്ളിമാൻ എന്ന ചിത്രത്തിൽ ഞാനും മണിച്ചേട്ടനും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നെടുത്ത ചിത്രമാണത്. സിനിമയിൽ ഞങ്ങളൊരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നു. അദ്ദേഹവുമൊത്തുള്ള ഒരു ഡയലോഗ് സീനെങ്കിലും ലഭിച്ചിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. മണിച്ചേട്ടന്റെ ഗ്രാമത്തിലുള്ളവരായി അഭിനയിക്കാൻ ചെന്നവരുടെ കൂട്ടത്തിലായിരുന്നു ഞാനും. മണിച്ചേട്ടന്റെ പുറകിലൊക്കെ നീക്കുന്ന സീനുണ്ടെങ്കിലും ഒരുമിച്ച് സംഭാഷണങ്ങളൊന്നുമില്ലായിരുന്നു.
അപ്പോ ഞാൻ മണിച്ചേട്ടനോട് പറയുമായിരുന്നു നമുക്കൊരുമിച്ചൊരു ചിത്രമെടുക്കണമെന്ന്. പിന്നീട് ഞാൻ അക്കാര്യം മറന്നുപോയി. ഗ്രാമാന്തരീക്ഷത്തിലുള്ള സിനിമയായിരുന്നു അത്. ഒരുദിവസം അദ്ദേഹം ചിത്രീകരണത്തിനിടയിൽ പാറപ്പുറത്തിരുന്നപ്പോൾ ഞാൻ അവിടെ നിൽപുണ്ടായിരുന്നു. എന്നോട് പറഞ്ഞു, നീ എന്നോട് പടം വേണമെന്നു പറഞ്ഞില്ലായിരുന്നോ, ഇപ്പോ വാ എടുക്കാം എന്ന്. അങ്ങനെ സിനിമാ ഫൊട്ടോഗ്രഫറായ മോമിച്ചേട്ടൻ എടുത്തു തന്ന പടമാണത്.”
വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധർമജൻ , ജോയ് മാത്യു ,ഹണി റോസ് , തുടങ്ങിയവർ ആണ് സിനിമയിൽ അണിനിരക്കുന്നത് . മികച്ച അഭിപ്രായത്തോടെ തിയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ് ചിത്രം.
senthil krishnas photo with kalabhavan mani