Connect with us

കാടിന്റെ മക്കൾക്ക് ഓണക്കോടിയുമായി എത്തി! ഒടുക്കം സുരേഷ്‌ഗോപിയുടെ ആ പ്രവർത്തി ഞെട്ടിച്ചുകളഞ്ഞു…

News

കാടിന്റെ മക്കൾക്ക് ഓണക്കോടിയുമായി എത്തി! ഒടുക്കം സുരേഷ്‌ഗോപിയുടെ ആ പ്രവർത്തി ഞെട്ടിച്ചുകളഞ്ഞു…

കാടിന്റെ മക്കൾക്ക് ഓണക്കോടിയുമായി എത്തി! ഒടുക്കം സുരേഷ്‌ഗോപിയുടെ ആ പ്രവർത്തി ഞെട്ടിച്ചുകളഞ്ഞു…

ട്രാൻസ്ജെൻഡേഴ്‌സിനൊപ്പം ഓണം ആഘോഷിച്ചതിന് പിന്നാലെ കോട്ടൂരിലെ വനവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് നടൻ സുരേഷ് ഗോപി. പൊത്തോട് ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ 180 കുടുംബങ്ങൾക്ക് ഓണക്കോടിയും സുരേഷ് ഗോപി സമ്മാനിച്ചു.

ഓണക്കോടി വിതരണത്തിനെത്തിയ സുരേഷ് ഗോപിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് കോട്ടൂർ നിവാസികൾ. പ്രദേശത്തെ പൊത്തോട് സെറ്റിൽമെന്റ് കോളനിയിൽ എത്തിയ താരത്തിനാണ് വൻ വരവേൽപ്പ് നൽകിയത്. മൂകാംബിക ഭക്തജനക്കൂട്ടായ്‌മയായ മൂകാംബിക ഡിവോട്ടീസ് ട്രസ്‌‌റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വസ്ത്രസമർപ്പണത്തിന്റെ ഉദ്‌ഘാടനത്തിനാണ് നടൻ കോട്ടൂർ എത്തിയത്. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ സുബ്രഹ്മണ്യ അഡിഗയും മുഖ്യാതിഥിയായിരുന്നു.

സ്വീകരണത്തിന് ശേഷം പൊത്തോട് നിവാസികൾ നസ്‍കിയ കരിക്കിൻ വെള്ളം കുടിക്കവെ ആയിരുന്നു അതിൽ ഇട്ടിരുന്ന സ്ട്രോ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഈറത്തണ്ടിൽ നിർമ്മിച്ച തീർത്തും പ്രകൃതിദത്തമായ സ്ട്രോയാണെന്ന് അറിഞ്ഞത്. ശേഷം കരിക്ക് കുടിക്കാൻ ഉപയോഗിച്ച ഈറത്തണ്ട് കഴുകി കാറിലേക്കും വെച്ചു.

താരത്തിന്റെ ഇത്തരത്തിലെ പ്രവൃത്തി കണ്ട് നിന്നവരെയെല്ലാം അമ്പരപ്പിച്ചു. ഇത്തരം പ്രകൃതിജന്യമായ വസ്തുക്കളുടെ ഉപയോഗം നഗരവാസികളിലേക്കും പകർന്നു നൽകേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അതിനു വേണ്ട പൂർണപിന്തുണ തന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് പൊത്തോട് നിവാസികളെ അറിയിച്ചതിന് ശേഷമാണ് താരം അവിടെ നിന്നും മടങ്ങിയത്.

സ്ട്രോ മുതൽ പായവരെ നിർമ്മിക്കാം ഈറത്തണ്ടിൽ. മുളയുടെ കുടുംബത്തിൽ നിന്നുള്ളതാണെങ്കിലും ഈറ എന്നാണ് ഊരു നിവാസികൾ ഈ സസ്യത്തെ വിളിക്കുന്നത്. കാടിനുള്ളിൽ ജലസാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായി വളരുന്നത്. വട്ടി, മുറം, പായ എന്നീ ഉൽപ്പന്നങ്ങളും ഈറയിൽ നിന്ന് നിർമ്മിക്കുന്നുണ്ട്. ഈറപ്പായയിൽ കിടന്നുറങ്ങുന്നവർക്ക് നടുവേദന വരാനുള്ള സാദ്ധ്യത കുറവാണ്. ഉറങ്ങി എഴുന്നേൽക്കുമ്പോൾ പ്രത്യേക ഉന്മേഷവും ഈറപ്പായ സമ്മാനിക്കും. അരുവികളിൽ നിന്ന് ഊരുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് വരെ ഈറത്തണ്ടുകൾ ഗോത്രവിഭാഗക്കാർ ഉപയോഗിക്കുന്നുണ്ട്. തൊഴിൽ ഉറപ്പിന് പോകുന്നതിനാൽ ഈറകൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം ഊരുകളിൽ അധികം നടക്കാറില്ല. എന്നിരുന്നാലും ശനി, ബുധൻ ദിവസങ്ങളിൽ കോട്ടൂർ കാണിച്ചന്തയിൽ എത്തിയാൽ ഉൽപ്പന്നങ്ങൾ വാങ്ങാം.

More in News

Trending

Recent

To Top