Connect with us

റംസി മരിച്ചിട്ട് മാസങ്ങൾ മാത്രം! എല്ലാവരെയും അമ്പരപ്പിച്ച് ലക്ഷ്മിയും ഭർത്താവും അന്തംവിട്ട് സോഷ്യൽ മീഡിയ

Malayalam

റംസി മരിച്ചിട്ട് മാസങ്ങൾ മാത്രം! എല്ലാവരെയും അമ്പരപ്പിച്ച് ലക്ഷ്മിയും ഭർത്താവും അന്തംവിട്ട് സോഷ്യൽ മീഡിയ

റംസി മരിച്ചിട്ട് മാസങ്ങൾ മാത്രം! എല്ലാവരെയും അമ്പരപ്പിച്ച് ലക്ഷ്മിയും ഭർത്താവും അന്തംവിട്ട് സോഷ്യൽ മീഡിയ

വര്‍ഷങ്ങളോളം പ്രണയം നടിച്ച്‌ പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം മറക്കാനിടയില്ല. സംഭവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന പേരായിരുന്നു സീരിയൽ നടി ലക്ഷ്മി പ്രമോദ്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ലക്ഷ്മി സംശയ നിഴലിലാണ്.

പ്രതിശ്രുതവരൻ വിവാഹത്തിൽനിന്നു പിന്മാറിയതിന്റെ പേരില്‍ ആണ് കൊല്ലം കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്തതത് . അന്നുമുതൽ തന്നെ നടി ലക്ഷ്മി പ്രമോദും വാർത്തകളിൽ ഇടം പിടിച്ചു. റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി. ഇവർ ഒന്നിച്ചുചെയ്ത ടിക്ടോക് വിഡിയോകൾ ഉൾപ്പെടെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ലക്ഷ്മിക്കും റംസിയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് സോഷ്യൽ മീഡിയയും, റംസിയുടെ വീട്ടുകാരും ആരോപിക്കുന്നത്

റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും ലക്ഷ്മിക്ക് പങ്കുണ്ട് എന്ന ആരോപണം ഉയരുന്നുണ്ട്. ഇതിനെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ലക്ഷ്മിയെ ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ലക്ഷ്മി അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരകളിൽ നിന്നും താരത്തെ പിന്മാറ്റിയിരുന്നു .

എന്നാൽ കാര്യങ്ങൾ മാറിമറിയുകയാണ് റംസി മരിച്ചിട്ട് മാസങ്ങൾ പിന്നിടുമ്പോൾ , ലക്ഷ്മി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങുന്നു . പ്രൊഫൈൽ ചിത്രം മാറ്റിക്കൊണ്ടും, പുതിയ ബിസിനെസ്സ് സംരംഭത്തെക്കുറിച്ചും ആണ് സോഷ്യൽ മീഡിയയിലൂടെ ലക്ഷ്മി പറയുന്നത്. അതേസമയം നഷ്ടം സംഭവിച്ചത് റംസിയുടെ വീട്ടുകാർക്ക് മാത്രം ആണ് എന്നും, ഇവർക്ക് എന്ത് നഷ്ടം അകാൻ ആണ് എന്നുമാണ് ആരാധകരുടെ അഭിപ്രായം.

ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്‌ക്കെത്തിയ താരം പരസ്പരത്തിലെ സ്മൃതിയെന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സാധാരണ സീരിയല്‍ നടിമാരില്‍ നിന്നും വ്യത്യസ്തയായി വിവാഹിതയും കുഞ്ഞുമായതിന് ശേഷം അഭിനയരംഗത്ത് സജീവമായ നടിയാണ് ലക്ഷ്മി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കളിലെ പ്രധാന വില്ലത്തിയായ ആനി പുഞ്ചക്കാടനായും സീ കേരളത്തിലെ പൂക്കാലം വരവായി സീരിയലിലെ അവന്തികയായും തിളങ്ങുകയായിരുന്നു . അഭിനയത്തിനൊപ്പം കുടുംബജീവിതവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷ്മിയുടേത് പ്രണയവിവാഹമായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top