Connect with us

സ്വയം ശ്വസിക്കാൻ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു.. കോവിഡ് ബാധിച്ച് നടന്‍ കൂട്ടിക്കല്‍ ചന്ദ്രന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍

News

കഴിഞ്ഞ ദിവസം നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭാര്യയ്ക്ക് അസുഖം ബാധിച്ചതിനെക്കുറിച്ചായിരുന്നു ജയചന്ദ്രൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ഭാര്യയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വീണ്ടും ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

‘ഒരുപാട് പേർ അന്വേഷിക്കുന്നു ബസന്തിയുടെ (ഭാര്യ) വിശേഷങ്ങൾ; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാൻ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ’, എന്നാണ് അദ്ദേഹം ഇന്ന് ഒരു കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപേരാണ് കുറിപ്പിന് താഴെ ഭാര്യയുടെ ആരോഗ്യ സ്ഥിതിയെ പറ്റി അന്വേഷിക്കുന്നതും പ്രാർത്ഥനകള്‍ അറിയിക്കുന്നതും.

കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായായിരുന്നു

ദിവസങ്ങളായി കൊവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്. പറയുന്നത് മറ്റൊന്നാണ്, കൊവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ

ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ…ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ. പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി, അദ്ദേഹം കഴിഞ്ഞ ദിവസം കുറിപ്പ് അവസാനിപ്പിച്ചിരുന്നത് ഇങ്ങനെയാണ്.

More in News

Trending

Recent

To Top