Connect with us

കണ്‍ഫെഷൻ റൂമിലെത്തി മണിക്കുട്ടൻ; ആ സന്തോഷ വാർത്ത അറിയിച്ച് ബിഗ് ബോസ്സ്; പിന്നീട് അഭിനന്ദപ്രവാഹം

Malayalam

കണ്‍ഫെഷൻ റൂമിലെത്തി മണിക്കുട്ടൻ; ആ സന്തോഷ വാർത്ത അറിയിച്ച് ബിഗ് ബോസ്സ്; പിന്നീട് അഭിനന്ദപ്രവാഹം

കണ്‍ഫെഷൻ റൂമിലെത്തി മണിക്കുട്ടൻ; ആ സന്തോഷ വാർത്ത അറിയിച്ച് ബിഗ് ബോസ്സ്; പിന്നീട് അഭിനന്ദപ്രവാഹം

67-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് പൊൻതിളക്കമായിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം മൂന്ന് അവാർഡുകളാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന് ലഭിച്ചത്. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരവും, കോസ്റ്റ്യൂം ഡിസൈനിങ്ങിനും പുരസ്കാരവും മരക്കാർ നേടുകയായിരുന്നു

ഇപ്പോൾ ഇതാ ബിഗ് ബോസ്സ് മത്സരാർത്ഥി മണിക്കുട്ടനെ ആ സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്
മണിക്കുട്ടൻ ഇന്ന് കണ്‍ഫെഷൻ റൂമില്‍ എത്തിയപ്പോളാണ് ബിഗ് ബോസ് സന്തോഷവാര്‍ത്ത അറിയിച്ചത്.

തുള്ളിച്ചാടിയായിരുന്നു ആ വാര്‍ത്ത മണിക്കുട്ടൻ കേട്ടത്. മണിക്കുട്ടൻ കൂടി ഭാഗമായ ഒരു കാര്യത്തിന്റെ സന്തോഷമായിരുന്നു അത്. മണികുട്ടനും ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്

ആ സന്തോഷവാര്‍ത്ത അത് എല്ലാവരെയും അറിയിക്കാൻ ബിഗ് ബോസ് ആവശ്യപ്പെടുകയും ചെയ്‍തു. മണിക്കുട്ടന്റെ ആവേശം മനസിലാക്കിയ എല്ലാവരും അഭിനന്ദിക്കുകയും ചെയ്‍തു. ടാസ്‍ക് എന്തെന്ന് അറിയിക്കുന്നതിനു മുന്നോടിയായിരുന്നു മണിക്കുട്ടൻ സന്തോഷ വാര്‍ത്ത പറഞ്ഞത്.

മോഹൻലാല്‍ സാര്‍ അഭിനയിച്ച് പ്രിയദര്‍ശൻ സാര്‍ സംവിധാനം ചെയ്‍ത മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചുവെന്ന് മണിക്കുട്ടൻ എല്ലാവരെയും അറിയിച്ചു. ഭാഗ്യലക്ഷ്‍മി ഡബ് ചെയ്‍ത സിനിമയാണെന്നും പറഞ്ഞു. എന്തായാലും എല്ലാവരും സന്തോഷത്തോടെ ആ വാര്‍ത്ത സ്വീകരിച്ചു. മോഹൻലാല്‍ സാര്‍ എന്ന് എല്ലാവരും വിളിച്ചു. മണിക്കുട്ടന് അടുത്തത് എത്തി എല്ലാവരും അഭിനന്ദിച്ചു. പലരും കെട്ടിപ്പിടിച്ചാണ് മണിക്കുട്ടനെ അഭിനന്ദിച്ചത്. മണിക്കുട്ടൻ അതിന്റെ സന്തോഷത്തിലായിരുന്നു മുഴുവൻ രംഗങ്ങളിലും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top