Connect with us

പല സിനിമകളില്‍ നിന്നും ഇങ്ങനെ പിന്മാറാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ട്…. എന്തുകൊണ്ടാണ് പിന്മാറിയതെന്ന് മണിരത്‌നത്തിന് അറിയാം: ഫഹദ് ഫാസില്‍

Malayalam Breaking News

മണിരത്‌നം ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയോടു തുടക്കം മുതല്‍ക്കെ നല്ല പ്രതികരണമായിരുന്നു. മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന നിരവധി താരങ്ങളാണ്. അത്തരത്തിലൊരു അവസരം കിട്ടിയാല്‍ ആ അവസരം താരങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുകയാണ് പതിവ്.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ഫഹദ് ഫാസില്‍. മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചെക്ക ചിവന്ത വാനത്തിലേയ്ക്കായിരുന്നു ഫഹദിന് അവസരം ലഭിച്ചത്. വന്‍ താരനിരയോടൊപ്പം പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ഫഹദ് പിന്മാറുകയായിരുന്നു. ഫഹദിന്റെ ഈ പിന്‍മാറ്റം വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഈ പിന്മാറ്റത്തെ കുറിച്ച് ഫഹദ് ഒരു അഭിമുഖത്തില്‍ പറയുന്നു. മനസില്‍ ഒരു സിനിമ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താന്‍ ചിത്രങ്ങളില്‍ നിന്നും പിന്മാറുന്നതെന്ന് ഫഹദ് വ്യക്തമാക്കി. മണിരത്‌നത്തിന്റെ ചിത്രം അവസാനനിമിഷം വരെ മനസില്‍ കാണാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. പല ചിത്രങ്ങളില്‍ നിന്നും ഇങ്ങനെ പിന്മാറാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ പിന്മാറിയതെന്ന് മണിരത്‌നത്തിന് മനസിലായിക്കാണുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഫഹദ് പറഞ്ഞു. പുറത്തുള്ളൊരാള്‍ എന്ന തോന്നല്‍ മനസിലുണ്ടാകുമ്പോള്‍ ഒരു സിനിമയുടെ ഭാഗമാകുന്നത് ശരിയാണെന്ന് താന്‍ കരുതുന്നില്ലെന്നും ഫഹദ് വ്യക്തമാക്കി.

fahadhfaasil5-30-1498828490

ചെക്ക ചിവന്ത വാനത്തില്‍ നിന്നും ഫഹദ് പിന്മാറിയതോടെ തമിഴ് നടന്‍ അരുണ്‍ വിജയ്‌യാണ് ഫഹദിനായി തീരുമാനിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, പ്രകാശ് രാജ്, ജ്യോതിക, അദിതി റാവു തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

Fahadh reveals about he walks out from Maniratnam movie

More in Malayalam Breaking News

Trending

Recent

To Top