Connect with us

റീൽ അതിഗംഭീരം,പൊളിച്ചടുക്കി ദുൽഖർ, നടന്റെ വീഡിയോ കണ്ടോ? ഏറ്റെടുത്ത് ആരാധകർ

Actor

റീൽ അതിഗംഭീരം,പൊളിച്ചടുക്കി ദുൽഖർ, നടന്റെ വീഡിയോ കണ്ടോ? ഏറ്റെടുത്ത് ആരാധകർ

റീൽ അതിഗംഭീരം,പൊളിച്ചടുക്കി ദുൽഖർ, നടന്റെ വീഡിയോ കണ്ടോ? ഏറ്റെടുത്ത് ആരാധകർ

താരപുത്രൻ എന്നതിലുപരി ഇന്ത്യന്‍ സിനിമയിലെ യൂത്തനായി ദുല്‍ഖര്‍ സല്‍മാന്‍ വാഴുകയാണ്. മലയാള സിനിമയിലൂടെ തുടങ്ങി ഇപ്പോള്‍ ഹിന്ദിയിലടക്കം സിനിമകളിറക്കി ആരാധകരെ ഞെട്ടിക്കുകയാണ് താരം. അടുത്തിടെ തെലുങ്കിൽ നിന്നും ദുൽഖറിന്റെ പാൻ ഇന്ത്യ ചിത്രം സീതാ രാമം ഗംഭീര വിജയമായി മാറിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സിനിമയുടെ തിരക്കുകൾക്കിടയിലും ദുൽഖർ സോഷ്യൽ മീഡിയയിൽ സജീവമാണ്

ഇപ്പോഴിതാ ദുൽഖറിന്റെ ഒരു റീൽ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. താങ്ക് ഗോഡ് സിനിമയിലെ മനികെ മഹേ ഹിദെ ഗാനത്തിനാണ് ദുൽഖർ ചുവട് വെച്ചത്. നിരവധി താരങ്ങൾ ഈ ഗാനത്തിന് ചുവട് വെച്ചിട്ടുണ്ടെങ്കിലും ദുൽഖറിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.

അതേസമയം തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ ഗംഭീര വിജയത്തിന് ശേഷം എത്തിയ ഛുപും വൻ വിജയമാകുമ്പോൾ ദുൽഖർ ആരാധകരെല്ലാം ആവേശത്തിലാണ്. ഇതോടെ മലയാളത്തിൽ നിന്നുള്ള ഏറ്റവും ജനപ്രീതിയുള്ള പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

സെപ്റ്റംബർ 23ന് തിയേറ്ററുകളിലെത്തിയ ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് ചിത്രം മൂന്ന്ദിവസം കൊണ്ട് ഏഴ് കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്. നേരത്തെ കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങളിൽ ദുൽഖർ അഭിനയിച്ചിരുന്നു. രാജും ഡികെയും ഒരുക്കുന്ന ഗുലാബ് ആന്റ് ഗണ്‍സ് എന്ന വെബ് സീരീസ്. മലയാളത്തില്‍ കിംഗ് ഓഫ് കൊത്ത, ഓതിരം കടകം തുടങ്ങിയ സിനിമകളുമാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

More in Actor

Trending

Recent

To Top