Connect with us

പാപ്പനും പിള്ളേരും വരുന്നു…ഇനി അങ്ങോട്ട് ‘ആടുകാലം’; ആട് 3യുടെ പ്രഖ്യാപനവുമായി അണിയറപ്രവര്‍ത്തകര്‍

Movies

പാപ്പനും പിള്ളേരും വരുന്നു…ഇനി അങ്ങോട്ട് ‘ആടുകാലം’; ആട് 3യുടെ പ്രഖ്യാപനവുമായി അണിയറപ്രവര്‍ത്തകര്‍

പാപ്പനും പിള്ളേരും വരുന്നു…ഇനി അങ്ങോട്ട് ‘ആടുകാലം’; ആട് 3യുടെ പ്രഖ്യാപനവുമായി അണിയറപ്രവര്‍ത്തകര്‍

മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം എത്തി കഴിഞ്ഞു, ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒപ്പം ഓഫീഷ്യല്‍ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ്.

‘പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് ‘ആടുകാലം’, എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചത്. ‘പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാര്‍’ എന്നായിരുന്നു മിഥുന്‍ കുറിച്ചത്. സിനിമയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് മലയാളികള്‍. നിലവില്‍ പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയെ മറ്റൊരു ലെവലില്‍ എത്തിക്കാന്‍ പോകുന്നതാകും ആട് 3 എന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ ചിത്രങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആകുമോ അതോ പുതിയ താരങ്ങളാണോ ജയസൂര്യക്ക് ഒപ്പം ഉണ്ടാകുക എന്നത് കാത്തിരുന്ന അറിയേണ്ടിയിരിക്കുന്നു.

സൈജു കുറുപ്പ്, വിനായകന്‍, വിജയ് ബാബു, സണ്ണി വെയ്ന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്‍സണ്‍ പോള്‍, മാമുക്കോയ, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, സുധി കോപ്പ, ഹരികൃഷ്ണന്‍ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കള്‍ ഈ ഫ്രാഞ്ചൈസിയുടെ ഭാഗം ആയിരുന്നു.

2015ലാണ് ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം റിലീസ് ചെയ്തത്. തിയറ്ററില്‍ വിജയിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയ ഹിറ്റാക്കിയ ചിത്രം നല്‍കിയ ആത്മവിശ്വാസം മിഥുനെ രണ്ടാം ഭാഗം ഒരുക്കാന്‍ പ്രേരിപ്പിച്ചു. 2017ല്‍ ആട് 2വും റിലീസിന് എത്തി. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ആട് 2 ഇരുകൈയ്യും നീട്ടിയാണ് ആരാധര്‍ സ്വീകരിച്ചത്.

മാത്രമല്ല ചിത്രത്തിലെ ഷാജിപാപ്പന്റെ ഇരു നിറത്തിലുള്ള മുണ്ടും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആട് 2 തരംഗമായതോടെ ഇനിയൊരു തുടര്‍ച്ച ഉണ്ടാകുമോ എന്ന ചോദ്യം മലയാള സിനിമാസ്വാദകര്‍ കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

More in Movies

Trending

Recent

To Top