സിനിമ ഒരിക്കലും ഒരു ഏക വ്യക്തിയുടെയോ, താരത്തിന്റെയോ സാമ്രാജ്യമല്ല; ഉർവ്വശി

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ഉർവ്വശി. എക്കാലത്തെയും മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ആദ്യപേരുകളിൽ വരും നടി ഉർവശിയുടെ സ്ഥാനം. മലയാളത്തിന് പുറുമേ തമിഴിലും തെലുങ്കിലും എല്ലാം നായികയായി തിളങ്ങിയ ഉർവ്വശി ഇപ്പോൾ കൂടുതലും അമ്മവേഷങ്ങളിൽ ആണെത്തുന്നത്.

ഒരു താരത്തിന്റെയും സാമ്രാജ്യമല്ല സിനിമയെന്ന് നടി ഉര്‍വശി. തമാശയ്ക്കായി പുരുഷ കഥാപാത്രം പറയുന്ന ഭാഷ പോലും സ്ത്രീകള്‍ക്ക് സിനിമയില്‍ ഇപ്പോള്‍ ഉപയോഗിക്കാനാവില്ലെന്നും ഊര്‍വശി പറഞ്ഞു. മീഡിയ വണ്ണുമായുള്ള അഭിമുഖത്തിലാണ് ഉര്‍വശി തന്റെ മനസ്സുതുറന്നത്.


”മുന്‍പ് അയല്‍വക്കത്തെ കുശുമ്പ് പറയുന്നതില്‍ മാത്രമായിരുന്നു സ്ത്രീ കഥാപാത്രങ്ങളുടെ കോമഡി. ഇന്നത് പുരുഷ പ്രേക്ഷകര്‍ക്ക് ദഹിക്കണമെന്നേയില്ല. ഉപയോഗിക്കുന്ന ഭാഷയിലും നല്‍കുന്ന സംഭാഷണത്തിലും വരെ സ്ത്രീകള്‍ക്ക് നിയന്ത്രണമുണ്ട്. ഉര്‍വശി പറഞ്ഞു.


ചിലസമയത്ത് പടങ്ങളൊക്കെ ഓടുന്നത് കണ്ട് താന്‍ വലിയ താരമായി എന്ന് ചില നടിനടന്മാര്‍ക്ക് തോന്നിയെങ്കില്‍ അപ്പോഴേക്കും കാര്യങ്ങള്‍ ഏകദേശം തീരുമാനമായി എന്ന് പറയാം. സിനിമ ഒരിക്കലും ഒരു ഏക വ്യക്തിയുടെയോ, താരത്തിന്റെയോ സാമ്രാജ്യമല്ല’. ഉര്‍വശി പറയുന്നു.

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് സംവിധാനം ചെയ്യുന്ന ചാള്‍സ് എന്റര്‍പ്രൈസസ് ആണ് ഉര്‍വ്വശിയുടെ പുതിയ സിനിമയാണ്. മെയ് 19ന് തിയറ്ററിലെത്തും. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ‘ചിത്രത്തിനുണ്ട്.

ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ജോയ് മൂവി പ്രൊഡക്ഷന്‍സ് ആണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

AJILI ANNAJOHN :