കായംകുളം, മുതുകുളം, എല്ലാം കുളങ്ങളാണ്, ആള്‍ക്കാരുടെ അകത്തും പുറത്തും വെള്ളമാണെന്ന് നവ്യ; ജന്മനാടിനെ അപമാനിച്ച നടിയ്ക്ക് എതിരെ സോഷ്യൽ മീഡിയ

ജന്മനാടിനെക്കുറിച്ച് നടി നവ്യ നായർ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഒരു ചാനല്‍ അഭിമുഖത്തില്‍ നവ്യ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റും പ്രതിഷേധം ഉയരുന്നത്.

ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണ് എന്നായിരുന്നു നവ്യയുടെ പരാമര്‍ശം. ഇവിടെ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ വീഡിയോയില്‍ പറയുന്നുണ്ട്.

നവ്യയുടെ വാക്കുകള്‍:

ഞാനൊരു ഭയങ്കര നാട്ടിന്‍പുറത്ത് നിന്നും വരുന്ന ആളാണ്, ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്ന സ്ഥലത്ത് താമസിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും വീടുകള്‍ എല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റര്‍ വ്യത്യാസമേയുള്ളൂ.

അവിടെ പണ്ട് ദിലീപേട്ടന്‍ വന്ന് ചോദിച്ചിട്ടുണ്ട്, ‘ഇവിടെ കരണ്ട് ഒക്കെയുണ്ടോ?’ എന്ന് ചോദിച്ചിട്ടുണ്ട്. കാരണം അത്രയും പാടങ്ങള്‍ മാത്രം, പിന്നെ കായംകുളം, മുതുകുളം, എല്ലാം കുളങ്ങളാണ്. കുറേ കുളങ്ങളുണ്ട്. ആള്‍ക്കാരുടെ അകത്തും പുറത്തും വെള്ളമാണ്.

ഇന്നാട്ടില്‍ വൈദ്യുതി ഉണ്ടോയെന്ന് ചോദിച്ച സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടില്‍ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട് എന്നായിരുന്നു പറയേണ്ടിയിരുന്നത്. രാജ്യത്തെ പ്രധാന തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ഒന്ന് കായംകുളത്താണ്- എന്‍ടിപിസി എന്ന് നവ്യ പറഞ്ഞെങ്കില്‍ ഞങ്ങള്‍ എത്ര അഭിമാനിക്കുമായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്.

മുതുകുളത്തെ കലാരംഗത്തുള്ള പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍ എത്തുന്നത്. എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമര്‍ശത്തില്‍ ചില പോസ്റ്റുകളില്‍ മുതുകുളത്തിന്റെ പേരിലെ ഐതിഹ്യം തന്നെ ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

Noora T Noora T :