ഈ മനുഷ്യനെയാണോ എല്ലാം കൂടി ഇട്ട് അലക്കുന്നെ….?; ചിരിക്കാതെ ഇരിക്കുന്നുവെന്ന് പറഞ്ഞ് കുറ്റം പറയുന്നത് ; നസീർ സംക്രാന്തിയെ കുറിച്ചുള്ള വാക്കുകൾ!

നസീർ സംക്രാന്തി എന്ന നടനെ മലയാളികൾക്ക് മുന്നിൽ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. തട്ടീം മുട്ടീം , ഒരു ചിരി ഇരു ചിരി ബംബർ ചിരി തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് നസീർ സംക്രാന്തി. നസീർ സംക്രാന്തി എന്ന പേര് പ്രശസ്തമാണെങ്കിലും തട്ടീം മുട്ടീം ഹാസ്യ പരമ്പരയിലെ കമലാസനനെയാണ് ആരാധകർക്ക് വിളിക്കാൻ കൂടുതൽ ഇഷ്ടം.

തട്ടീം മുട്ടീം സീരിയൽ തുടങ്ങിയ സമയത്ത് ഒരു എപ്പിസോഡ് ചെയ്യാൻ പോയതായിരുന്നു നസീർ സംക്രാന്തി. ഒറ്റ സീനിൽ തന്നെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചതോടെ നസീറിനേയും തട്ടീം മുട്ടീയുടെ ഭാഗമാക്കി അണിയറപ്രവർത്തകർ.

വർഷങ്ങളായി മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയാണ് തട്ടീം മുട്ടീം. കെപിഎസി ലളിത, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ഈ ഹാസ്യ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

മുമ്പ് വിവിധ ചാനലുകളിൽ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചും നസീർ സംക്രാന്തി കൈയ്യടി വാങ്ങിയിട്ടുണ്ട്. നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ നസീറിന് സാധിച്ചിട്ടുണ്ട്. ഒരു ​ഗോഡ്ഫാദറും സഹായത്തിനില്ലാതെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് നസീർ സംക്രാന്തി എത്തിയത്.

Read more;
read more;

കഠിനാധ്വാവും നിരന്തരമായ പരിശ്രമവുമെന്ന് മാത്രമെ നസീറിന്റെ വിജയത്തെ വിശേഷിപ്പിക്കാനാവൂ. നസീർ സംക്രാന്തിയുടെ സ്കിറ്റുകളും പ്രകടനവും കണ്ട് നാം ചിരിക്കുന്നതല്ലാതെ അ​ദ്ദേഹത്തിന്റെ യഥാർഥ ജീവിതം എത്രത്തോളം കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്നത് ഒട്ടുമിക്ക പ്രേകഷകർക്കും അറിവില്ല.

ചില അഭിമുഖങ്ങളിൽ മാത്രമാണ് അദ്ദേഹം ഇതെ കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ നസീർ തന്റെ ജീവിതം എത്രത്തോളം ദുരിതം നിറഞ്ഞതാണെന്ന് വെളിപ്പെടുത്തിയിരുന്നു.

വീഡിയോ കണ്ട് പലരും നസീറിനെ പരിഹസിച്ചതോർത്ത് ഖേദം പ്രകടിപ്പിക്കുന്നുണ്ട്. കാരണം ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പ്രോ​ഗ്രാമിന്റെ ജഡ്ജിങ് പാനലിൽ നസീർ സംക്രാന്തി എത്തിയ ശേഷം അ​ദ്ദേഹത്തിന് നേരെ വളരെ അ​ധികം വിദ്വേഷ കമന്റുകളാണ് വരുന്നത്.

നസീർ സക്രാന്തി നല്ല പ്രകടനങ്ങൾ കണ്ടാലും അഭിനന്ദിക്കാൻ തയ്യാറാകുന്നില്ലെന്നും ചിരിക്കുന്നില്ലെന്നുമായിരുന്നു പലരും ഒരു ചിരി ഇരു ചിരി ബംബർ ചിരി വീഡിയോകൾ കണ്ട ശേഷം നിരന്തരമായി കുറിച്ചുകൊണ്ടിരുന്നത്.

നസീർ വളരെ ബുദ്ധിമുട്ടിയാണ് സ്കിറ്റുകൾ കണ്ട് ചിരിക്കുന്നത്. മൂന്ന് പേർ ചിരിച്ചാൽ മാത്രമാണ് ബംബർ മത്സരാർഥിക്ക് ലഭിക്കുക. സാബുമോനും മഞ്ജു പിള്ള വളരെ ചെറിയ തമാശയ്ക്ക് പോലും പെട്ടന്ന് ചിരിക്കാറുണ്ട്.

അതുകൊണ്ടാണ് നസീർ സംക്രാന്തി മനപൂർവം ബലം പിടിച്ച് ഇരിക്കുന്നതാണെന്ന് പലരും കുറ്റപ്പെടുത്തിയത്. ഇപ്പോഴിത നസീർ സംക്രാന്തിയുടെ ജീവിത കഥ കേട്ട് കുറ്റപ്പെടുത്തിയ അതേ ആരാധകർ തന്നെ നസീറിനെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും രം​ഗത്തെത്തിയിരിക്കുകയാണ്.

‘ഈ മനുഷ്യനെയാണോ എല്ലാം കൂടി ഇട്ട് അലക്കുന്നെ….?. ചിരിക്കാതെ ഇരിക്കുന്നുവെന്ന് പറഞ്ഞ് കുറ്റം പറയുന്നത്. ഇതൊക്കെ കൊണ്ടാവാം ആ മനുഷ്യൻ ചിരിക്കാത്തത്… ഞാനും കുറ്റപ്പെടുത്തിയിട്ടുണ്ട്… പക്ഷെ ഇപ്പോൾ എനിക്കും കുറ്റബോധം തോനുന്നു’ , എന്നെല്ലാമുള്ള കമെന്റുകൾ ശ്രദ്ധ നേടുകയാണ്.

ബാപ്പയുടെ മരണശേഷം ഉമ്മയും നസീറും സഹോദരങ്ങളും തെരുവിലായിരുന്നു. സംക്രാന്തിക്കടുത്ത് റെയില്‍വേ പുറമ്പോക്കിലായിരുന്നു കുടുംബത്തിന്റെ താമസം. അതിനിടെ മക്കള്‍ പട്ടിണി കിടക്കുന്നത് സഹിക്കാന്‍ കഴിയാതെയാണ് ഉമ്മ നസീറിനെ യത്തീം ഖാനയിലാക്കിയത്. അഞ്ച് വര്‍ഷത്തോളം നസീർ യത്തീംഖാനയിലാണ് കഴിഞ്ഞത്. പലപ്പോഴും അന്തിക്കഞ്ഞിയില്‍ കലരുന്നത് കണ്ണീരുപ്പായിരുന്നുവെന്നും പലതവണ നസീർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഭിക്ഷയെടുത്തിട്ടുള്ളതിനെ കുറിച്ചും നസീർ പറഞ്ഞിരുന്നു.

read more;

ABOUT NASEER SAMKRANTHI

Safana Safu :