സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു!!!

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകൻ, എഴുന്നള്ളത്ത് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ഹരികുമാർ.

1981 മുതൽ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന ഹരികുമാ‍ർ 20 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ ‘ആമ്പൽപ്പൂവ്’ ഹരികുമാറിൻ്റെ ആദ്യ ചിത്രമാണ്. ജഗതി, സുകുമാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 1994ൽ പുറത്തിറങ്ങിയ ‘സുകൃതം ഹരികുമാറിൻ്റെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നാണ്. സംവിധാനത്തിന് പുറമേ ഇരുപതിലധികം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

എംടി വാസുദേവൻ നായർ ആണ് സുകൃതത്തിൻ്റെ തിരക്കഥ എഴുതിയത്. മമ്മൂട്ടി, ഗൗതമി എന്നിരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന് ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 40 വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായിരുന്നു.

എം മുകന്ദന്റെ കഥയെ ആസ്പദമാക്കി 2022ല്‍ പുറത്തറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എംടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രശസ്ത കഥാകൃത്തുകളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലും അംഗമായിരുന്നു.

Athira A :