ഇന്ന് മലയാള സിനിമയിൽ പ്രായം കൊണ്ടും അഭിനയ ജീവിതം കൊണ്ടും ഏറെ മുതിർന്ന താരമാണ് മഞ്ജു വാര്യർ. വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ നായികയായി വന്ന് പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ പക്വതയോടെ ചെയ്ത് എല്ലാവരേയും വിസ്മയിപ്പിച്ചിട്ടുണ്ട് മഞ്ജു. രണ്ടാം വരവിലും യുവ നായികമാർക്കൊപ്പം മഞ്ജുവിനും നായികയാകാൻ സാധിച്ചു എന്നത് മലയാളി പ്രേക്ഷകരുടെ ഇഷ്ടം കൊണ്ടുമാത്രമാണ്.
2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു വാര്യർ രണ്ടാം വരവ് നടത്തി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമ വലിയ വിജയമായിരുന്നു. പിന്നീടങ്ങോട്ട് തുടരെ തുടരെ സിനിമകളിൽ മഞ്ജു വാര്യർ അഭിനയിച്ച് തുടങ്ങി. മലയാളത്തിൽ മാത്രമല്ല തമിഴിലേക്കും മഞ്ജു വാര്യർ കടന്നതെന്നു അവിടേയും വിജയിച്ചു മുന്നേറി.
44ൽ എത്തിയെങ്കിലും മഞ്ജു വാര്യർക്ക് ഇപ്പോഴും 24കാരിയുടെ ചുറുചുറുക്കും ചെറുപ്പവുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ പുറത്തിറങ്ങിയ ആയിഷ എന്ന സിനിമയിലെ മഞ്ജുവിന്റെ ഡാൻസ് നമ്പർ.
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുമ്പ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ആയിഷ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും.
ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്.
ആയിഷയിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മഞ്ജുവിന്റെ വീഡിയോ ഗാനം വൈറലാണ്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. കണ്ണില് കണ്ണില് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്.
ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. ഡോ.നൂറ അൽ മർസൂഖിയാണ് ഗാനത്തിന്റെ അറബിക് വെർഷൻ എഴുതിയിരിക്കുന്നത്. പാട്ട് വൈറലായതോടെ മഞ്ജുവിന്റെ പ്രായവും എനർജിയും സിനിമാ പ്രേമികൾ ചർച്ച ചെയ്യുകയാണ്.
അതിൽ ശ്രദ്ധേയമായ കമെന്റ് ഇങ്ങനെ, ” നാൽപത്തിനാലാം വയസിലും മഞ്ജുവിന്റെ എനർജി സമ്മതിച്ചേ മതിയാകൂ, ക്ലാസിക്കൽ ഡാൻസറിയിരുന്നിട്ടും മനോഹരമായി നൃത്തം ചെയ്തു, ഡാൻസിലും കൊറിയോഗ്രഫിയിലും ഞങ്ങൾ തൃപ്തരല്ലെങ്കിലും മഞ്ജുവിന്റെ എനർജിയും മെയ് വഴക്കവും അഭിനന്ദനം അർഹിക്കുന്നു”.
പലരും വീഡിയോ സോങിലെ കൊറിയോഗ്രഫിയെ വിമർശിക്കുന്നുണ്ട്. സ്റ്റേപ്പുകളിൽ പുതുമയില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. വളരെ നാളുകൾക്ക് ശേഷമാണ് ഇത്രത്തോളം എനർജയിൽ മഞ്ജു വാര്യർ സിനിമാറ്റിക്ക് ഡാൻസ് ചെയ്യുന്നത് പ്രേക്ഷകർ കാണുന്നത്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തമാണ് മഞ്ജു പഠിച്ചിരുന്നത്.
about manju warrier