അങ്ങനെ ഒന്ന് കാണാൻ കഴിഞ്ഞില്ല ;ആർആർആർ ‘ഗേ ലവ് സ്റ്റോറി’ എന്ന പരാമർശം; റസൂൽ പൂക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സംഗീത സംവിധായകൻ!

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ, രാം ചരൺ- ജൂനിയർ എൻടിആർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആർആർആർ’. എന്നാൽ സിനിമ ‘ഗേ ലവ് സ്റ്റോറി’യാണ് എന്ന കഴിഞ്ഞ ദിവസത്തെ റസൂൽ പൂക്കുട്ടിയുടെ പരാമർശങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. ഇപ്പൊഴിതാ റസൂൽ പൂക്കുട്ടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ആർആർആറിന്റെ സംഗീത സംവിധായകനായ എംഎം കീരവാണി.

“അക്ഷരങ്ങൾ ഉപയോഗിക്കുന്നതിൽ ഞാൻ കുറച്ച് മോശമായിരിക്കാം, പക്ഷേ റസൂൽ പൂക്കുട്ടി ഉൾപ്പെടെ എല്ലാവരുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഞാൻ മാനിക്കുന്നു. എനിക്ക് ആർആർആറിൽ രാമിന്റെയും ഭീമിന്റെയും കഥാപാത്രങ്ങളെ (അവർ ഒരു പ്രത്യേക ബന്ധം പങ്കിട്ടതായി പറയുന്ന) കാണാൻ കഴിയില്ല. കാരണം എനുക്ക് ആ സിനിമയിൽ കാണാൻ കഴിഞ്ഞത് തട്ടിക്കൊണ്ടുപോയ മകൾ മല്ലിക്കായി ഒരു ജീവിതകാലം മുഴുവൻ കാത്തിരിക്കുന്ന ഒരമ്മയെയാണ്. അത് എന്റെ കാഴ്ചയുടെ കുഴപ്പമാകാം. എന്റെ കാഴ്ച ഉടൻ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.’ കീരവാണി ട്വീറ്റ് ചെയ്തു.

ട്വീറ്റ് ചർച്ചയാകാൻ തുടങ്ങിയതോടെ എംഎം കീരവാണി തന്റെ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ബാഹുബലി നിർമ്മാതാവ് ഷോബു യാർലഗദ്ദയും റസൂൽ പൂക്കുട്ടിയുടെ അഭിപ്രായത്തെ രൂക്ഷമായി വിമർശിസിച്ചിരുന്നു. ‘അദ്ദേഹം പറഞ്ഞത് ശരിയാണെങ്കിൽ തന്നെ, ഒരു സ്വവർഗ്ഗ പ്രണയകഥ എങ്ങനെയാണ് മോശമാകുന്നത്’ എന്നായിരുന്നു ഷോബു യാർലഗദ്ദ പ്രതികരിച്ചത്. ആർആർആർ ഒരു സ്വവർഗ്ഗ പ്രണയകഥയാണ് എന്നും സിനിമയിൽ ആലിയ ഭട്ടിനെ ഒരു വസ്തുവായി മാത്രമാണ് ഉപയോഗിച്ചത് എന്നുമാണ് റസൂൽ പൂക്കുട്ടി പറഞ്ഞത്.

AJILI ANNAJOHN :