റോബിൻ ആർമി, ദിൽഷ ആർമി, ദിൽറോബ് ആർമി എന്നിവരോടെല്ലാം വളരെ നന്ദിയുണ്ട് ; ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത് ആദ്യമായിരിക്കും; ഞാൻ വിജയിയായപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും ഉണ്ടായിരുന്നില്ല; കടന്നുപോകുന്ന വേദനയെ കുറിച്ച് ദിൽഷ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചത് ഒരു ചരിത്രം കുറിച്ചുകൊണ്ടാണ്. ആദ്യമായി ഒരു പെൺകുട്ടി ബി​ഗ് ബോസ് ടൈറ്റിൽ വിജയിച്ചിരിക്കുകയാണ്. ദിൽഷ പ്രസന്നനാണ് വിജയിയായത്. അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. ദിൽഷ വിജയിയായത് മുതൽ അത് സംബന്ധിച്ച് നിരവധി ചർച്ചകളും വിവാദങ്ങളും പുറത്ത് നടക്കുന്നുണ്ട്.

അർഹതയില്ലാത്ത കൈകളിലാണ് നാലാം സീസണിന്റെ കപ്പ് ഇരിക്കുന്നത് എന്ന ആരോപണം പ്രേക്ഷകർക്കിടയിലും അതുപോലെ മത്സരാർത്ഥികൾക്കിടയിലും ഉണ്ടായിരുന്നു. ഇപ്പോഴും ഫാൻ ​ഗ്രൂപ്പുകളിലും ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പുകളിലും ഇതിനെ കുറിച്ചുള്ള ചർച്ച നടക്കുകയാണ്. വിജയിയായശേഷം തനിക്ക് വേണ്ടി വോട്ട് ചെയ്തവരോടുള്ള നന്ദി അറിയിക്കാൻ മാത്രമാണ് ദിൽഷ സോഷ്യൽമീഡിയയിലേക്ക് വന്നത്.

അല്ലാതെ ‌ഇത്തരം വിവാദങ്ങളും ചർച്ചകളും സംബന്ധിച്ച് തനിക്കുള്ള മറുപടി പറയാൻ ദിൽഷ തയ്യാറായിരുന്നില്ല. ഇപ്പോൾ ഇതാ തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ദിൽഷ . തന്നെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും എനിക്ക് ചുറ്റും ഉണ്ടായിരുന്നില്ലെന്നാണ് ദിൽഷ പറയുന്നത്. ‘എന്നെ സ്നേഹിച്ച ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം.’

‘അവരോടെല്ലാം തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഞാൻ പുറത്തിറങ്ങിയപ്പോൾ മുതൽ നിരവധി വോയ്സ് മെസേജുകളും വീഡിയോകളുമെല്ലാം കാണുന്നുണ്ട്. അവയിലെല്ലാം എന്നോട് സ്നേഹം പ്രകടിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.’

‘സന്തോഷിച്ചു. നിങ്ങളെല്ലാ‌വരും എന്നോട് പറഞ്ഞ ആ വാക്കുകളാണ് എന്നെ നെ​ഗറ്റിവിറ്റിയിൽ നിന്നും സംരക്ഷിച്ചത്. ആദ്യമായിട്ടായിരിക്കും ഇത്ര വലിയൊരു ടൈറ്റിൽ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത്.’

‘അത്ര വലിയൊരു ട്രോഫി കൈയ്യിൽ കിട്ടിയിട്ടും ഞാൻ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല.’

‘ഒരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തിൽ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നു.’

‘അതുകൊണ്ടാണ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം രണ്ട് ദിവസം ബ്രേക്ക് എടുത്തത്. ഒരുപാട് പേർ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. നെ​ഗറ്റീവ് കമന്റുകളും കാണുന്നുണ്ട്.’

‘അതേസമയം ഒരുപാട് പേർ സപ്പോർട്ട് ചെയ്യുന്നുവെന്നതാണ് സന്തോഷം നൽകുന്നത്. കുറ്റം പറയുന്നവരെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്നില്ല. ഫസ്റ്റ് ലേഡി ടൈറ്റിൽ എനിക്ക് കിട്ടി. അതിലും വലിയ സന്തോഷം വേറെ ഇല്ല.റോബിൻ ആർമി, ദിൽഷ ആർമി, ദിൽറോബ് ആർമി എന്നിവരോടെല്ലാം വളരെ നന്ദിയുണ്ട്. റോബിനോടൊപ്പമുള്ള നിരവധി നല്ല നിമിഷങ്ങളുണ്ട്.’

‘ഊഞ്ഞാലിൽ ഇരുന്ന സംഭാഷണങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. റോബിനും ബ്ലെസ്ലിക്കും ഫാൻസുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അത് അറിഞ്ഞോ മനസിലാക്കിയോ അല്ല അവർക്കൊപ്പം നിന്നത്.’

‘ഹൗസിലേക്ക് പോകും മുമ്പ് പ്രഡിക്ഷൻ വീഡിയോകൾ കണ്ടപ്പോൾ മനസിലായത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഫാൻസുണ്ടാകാൻ പോകുന്ന വ്യക്തി കുട്ടി അഖിൽ ആയിരിക്കുമെന്നാണ്. അങ്ങനെയങ്കിൽ ഞാൻ ആദ്യം കൂട്ടാകേണ്ടിയിരുന്നത് അഖിലുമായിട്ടല്ലേ?. വേറെ ആരുടേയും വോട്ട് കൊണ്ട് ജയിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നില്ല. ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് പോയത്.’

‘ആദ്യത്തെ മൂന്ന് നാല് ആഴ്ച ഞാൻ അവിടെയുള്ള ആളുകളെ പഠിക്കുകയായിരുന്നു. എനിക്ക് പോസിറ്റീവ് വൈബ് തന്ന രണ്ടുപേർ റോബിനും ബ്ലെസ്ലിയും ആയിരുന്നു. അതുകൊണ്ടാണ് അവരോട് സൗഹൃദം കൂടിയത്’ ദിൽഷ പറയുന്നു.

Safana Safu :