റിലീസ് ചെയ്ത് അൻപതാം ദിനം ഗംഭീര സർപ്രൈസുമായി ലൂസിഫർ !

റിലീസ് ആയി 50ാം ദിനത്തില്‍ വെബ് റിലീസിലൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. മെയ് 16 നാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകുന്നത്.

ആമസോണ്‍ പ്രൈമിലാണ് ഇത് ലഭ്യമാകുക. ഇവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റിലീസിങ്ങിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് പതിപ്പുകളും ഇതിലൂടെ കാണാന്‍ സാധിക്കുമെന്ന് ട്വിറ്റില്‍ പറയുന്നു.

നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ തരംഗമാണ് ഉണ്ടാക്കിയത്. 150 കോടി കളക്ഷന്‍ നേടിയ രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിന് സ്വന്തമാണ്.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ‘ലൂസിഫർ’. ആദ്യചിത്രം വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകൻ’ ആയിരുന്നു. ഇതുവഴി തന്റെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിലെത്തിച്ച താരമൂല്യമുള്ള നടനാവുകയാണ് മോഹൻലാൽ. ചിത്രം 200 കോടി കടക്കുമോ എന്ന പ്രതീക്ഷയിലും ആകാംക്ഷയിലുമാണ് മോഹൻലാൽ ആരാധകർ.

ഏറെക്കാലത്തിനു ശേഷം മോഹൻലാൽ​ ആരാധകർക്ക് അവരുടെ ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊടുക്കാനായി എന്നതാണ് ‘ലൂസിഫറി’ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹൻലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

lucifer ready for web release

Sruthi S :