പാടാനൊന്നും അറിയില്ല , പക്ഷെ ഞാൻ പാടും ! ഭാവഗായകനൊപ്പം പാടി മമ്മൂട്ടി !

പിന്നണി ഗായക രംഗത്ത് അധികം എത്തിനോക്കാത്ത ആളാണ് മമ്മൂട്ടി. മിക്ക സിനിമ താരങ്ങളും പാട്ടിലേക്കും കൂടി ചുവടു വെക്കുമ്പോൾ മമ്മൂട്ടി ഒന്നോ രണ്ടോ ഗാനങ്ങളൊക്കെയേ ആലപിച്ചിട്ടുള്ളൂ .

അധികം സ്റ്റേജ് ഷോകളിലും മറ്റും കാണാത്ത താരമാണ് മമ്മൂട്ടി . ഇപ്പോഴിത മമ്മൂട്ടി മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന്‍ ജയചന്ദ്രനോടൊപ്പം എത്തിയിരിക്കുകയാണ്. ബഹറിനില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച ഹാര്‍മോണിസ് കേരള 2019 എന്ന പരിപാടിയിലാണ് പി ജയചന്ദ്രനോടൊപ്പം
മമ്മൂട്ടിയും പാട്ട് പാടിയത്.

വൈശാഖ പൗര്‍ണമി നാളില്‍ എന്ന പഴയ സിനിമ ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചത്.ദശാബ്ദങ്ങള്‍ പഴക്കമുള്ള ഈ ഗാനം ഏത് ചിത്രത്തിലേതാണെന്നും ഒര്‍ത്തെടുത്തു
മമ്മൂട്ടി പറയുന്നുണ്ട്. താരത്തിന്റെ ഓര്‍മശക്തിയ്ക്ക് മുന്നില്‍ പി ജയചന്ദ്രന്‍ അത്ഭുതപ്പെട്ട് നില്‍ക്കുകയാണ്. തനിയ്ക്ക് പാടാന്‍ അറിയില്ലെന്നും എന്നാല്‍ പാടില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും മമ്മൂട്ടി ആ വേദിയില്‍ പറഞ്ഞു.. എന്റെ സ്വന്തം സന്തോഷത്തിനു വേണ്ടി മാത്രമാണ് പാട്ടു പാടുന്നതെന്നും താരം പറഞ്ഞു. കൂടാതെ ജയചന്ദ്രനോടൊപ്പമുളള സിനിമാനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു.

ജയചന്ദ്രന്റെ സൂപ്പര്‍ ഹിറ്റ് എവര്‍ ഗ്രീന്‍ ഗാനമായ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന പാട്ട് ആദ്യമായി കേള്‍ക്കുന്നത് സ്കൂളില്‍ പോകുമ്ബോഴാണ്. എന്റെ ചെറിയമ്മയുടെ വീട് എറണാകുളം പദ്മ തിയേറ്ററിനു അടുത്താണ്. ഒരു ദിവസം എറണകുളം പദേമ തിയേറ്ററില്‍ പോയി കളിത്തോഴന്‍ സിനിമ കണ്ടു. നസീര്‍ സാറാണ് ഈ പാട്ട് സിനിമയില്‍ പാടുന്നത്. ഇതെക്കെ ഞാന്‍ നിങ്ങളോട് രഹസ്യം പറയുകയാണെന്നും താരം വേദിയില്‍ നര്‍മ രൂപേണേ പറഞ്ഞു.

mammootty singing in live show

Sruthi S :