സിജുവില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രകടനം, മലയാള സിനിമയക്ക് നല്ലൊരു വാഗ്ദാനം; പ്രശംസിച്ച് മേജര്‍ രവി

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിലെ നായകനായെത്തിയ സിജു വില്‍സണേയും അഭിനന്ദിച്ച് മേജര്‍ രവി. വളരെ മനോഹരമായി കണ്ടിരിക്കാവുന്ന ചിത്രമാണെന്നും സംവിധായകന്‍ വിനയന്റെ പരിശ്രമം എടുത്തു പറയേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സിജുവില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രകടനമാണ് കാഴ്ചവച്ചതെന്നും മലയാള സിനിമയക്ക് നല്ലൊരു വാഗ്ദാനമാണെന്നും പുതിയ നായകനെ കിട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നായകനെ കിട്ടുക എന്നത് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ആളുകള്‍ക്കുമെല്ലാം സന്തോഷമുള്ള കാര്യമാണ്. ഒരു ദാരിദ്ര്യം മാറിക്കിട്ടും. അഭിനയിച്ച ഓരോരുത്തരും മികച്ചതായിരുന്നു. വിനയന്റെ ഏതുപടമെടുത്താലും അത് തട്ടിക്കൂട്ട് പടം ആയിരിക്കില്ലെന്നത് ഉറപ്പാണ്. കഠിന പരിശ്രമം ഓരോ സിനിമയിലും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു

Noora T Noora T :