തിരുവനന്തപുരം കെ പി സി സി ഓഫീസിനു മുൻപിൽ ആലിബാബയുടെ പകൽ കൊള്ള ! കോൺഗ്രസ്സുകാർ പോലും ഇത് കാണുന്നില്ലേ ?

നഗരത്തിൽ സ്ഥിതി ചെയ്യുന്ന പല ഹോട്ടലുകളും പലപ്പോളും ആളുകളോട് ചെയ്യുന്നത് കൊള്ളയാണ് . യാതൊരു ദാക്ഷിണ്യവും ഇല്ലാതെ കൊള്ള വിലക്കാണ് പല ഹോട്ടലുകളും കച്ചവടം നടത്തുന്നത് .

നല്ല രീതിയിൽ ആളുകളുടെ പോക്കറ്റ് കൊള്ളയടിക്കാതെ നടത്തുന്ന ഹോട്ടൽ കച്ചവടക്കാർക്ക് പോലും അപമാനമാണ് ഇത്തരം കച്ചവടം. ഇങ്ങനെയൊരു പകൽ കൊള്ളയുടെ കഥ പുറത്ത് വരികയാണ് ഇപ്പോൾ. തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ഥിതി ചെയ്യുന്ന ആലിബാബ ഹോട്ടലിലെ കൊള്ളയാണ് ഇപ്പോൾ പുറത്ത് വരുന്നത് .

kpcc പബ്ലിസിറ്റി കൺവീനറും യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാനുമായ പി എസ് പ്രശാന്ത് ആണ് അലി ബാബയിലെ ബിൽ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .

പോസ്റ്റ് ഇങ്ങനെ ;

”ആലിബാബ റസ്റ്റാറന്റ് ” പേരിനെ ഓർമ്മിപ്പിക്കും വിധം തന്നെയാണ് കൊള്ളയും…
പ്രിയമുള്ളവരെ പലതവണ പറയണമെന്ന് വിചാരിച്ചിട്ട് വിട്ടു കളഞ്ഞതാണ്. പക്ഷെ ഇന്നത്തെ അനുഭവം കൂടി ആയപ്പോൾ ഇനി വിട്ടു കളയുന്നത് ഒരു തീവെട്ടി കൊള്ളക്ക് വളം വച്ച് കൊടുക്കലാകും എന്നുള്ളത് കൊണ്ടാണ് ഇതിങ്ങനെ പോസ്റ്റ് ചെയ്യുന്നത്..
തിരുവനന്തപുരത്ത് വെള്ളയമ്പലം KPCC ആഫീസിന് മുൻപിലുള്ള ” ആലിബാബയും 41 ഡിഷസും” എന്ന റസ്റ്റാറന്റിൽ നിന്നും രണ്ട് മാൻഗോ ഷെയ്ഖ് കഴിച്ചു ബില്ല് 231 രൂപ .
ചുറ്റുവട്ടത്ത് 50 രൂപയാണ് സാധാരണറേറ്റ് .ഇവർ 75 രൂപ വാങ്ങിക്കോള്ളട്ടേ. മാത്രമല്ല കഴിച്ചത് A/c യിലും അല്ല. ഇത് തീവെട്ടി കൊള്ള അല്ലേ..?
KPCC ഓഫീസിന് എതിർവശത്ത് ഇങ്ങനെ ഒരു തീവെട്ടി കൊള്ള അനുവദിക്കാൻ പാടില്ല…

NB – ഈ റസ്റ്റാറന്റിന്റെ പേര് ആലീ ബാബയും 41 കള്ളൻമാരും എന്നാക്കുന്നതാവും ഉചിതം…

viral facebook post about alibaba restaurant’s price hike

Sruthi S :