സൂക്ഷിച്ച് നോക്കിയാൽ പാർവതിയിൽ ഒരു മഞ്ജു വാര്യരെ കാണാം; ശ്രദ്ധേയമായി ഉയരെയിലെ പോസ്റ്റർ !!

മലയാളത്തിൽ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങൾ കൂടുതലായി ചെയ്യുന്ന നടിമാരാണ് മഞ്ജു വാര്യരും പാർവതി തിരുവോത്തും. ഇരുവരും അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുമാണ്. സോഷ്യൽ വർക്കുകളിൽ സജീവമായ ഇരുവരുടെയും സിനിമകൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. മലയാളത്തിലെ മുൻനിര നടിമാരായ മഞ്ജു വാര്യരും പാർവതി തിരുവോത്തും അഭിനയത്തിൽ കാണിക്കുന്ന ആത്മാർത്ഥത അത്ര വലുതാണ്. ഇപ്പോഴിതാ പാർവതിയുടെ പുതിയ പോസ്റ്റർ വളരെയധികം ശ്രദ്ധേയമായിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ മഞ്ജു വാര്യർ ആണെന്നെ തോന്നുകയുള്ളു. നോട്ടത്തിലും അഭിനയജീവിത്തിലും നിരവധി സാമ്യങ്ങളുള്ള താരങ്ങളാണ് ഇരുവരും.

പാർവതിയുടെ ഏറ്റവും പുതിയ ചിത്രം ഉയരെ മികച്ച പ്രതികരണവുമായി ഉയരങ്ങൾ കീഴടക്കുകയാണ്. പൈലറ്റ് ആകാൻ മോഹിക്കുകയും ആസിഡ് ആക്രമണത്തിന് ഇരയാവുന്നതോടെ അതിജീവനത്തിന് വേണ്ടി പൊരുതുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

ടോവിനോ തോമസ്,ആസിഫ് അലി,അനാർക്കലി മരയ്ക്കാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ബോബിയും സഞ്ജയുമാണ്. പാർവതി അല്ലാതെ ഈ കഥാപാത്രത്തിന് യോജിച്ച മറ്റൊരു കഥാപാത്രമില്ലന്നാണ് തിരക്കഥാകൃത്തുക്കൾ നേരത്തെ പറഞ്ഞിരുന്നത്. സിനിമയ്ക്ക് വേണ്ടി ആസിഡ് അക്രമണത്തിനിരയായവരെ പോയി കാണുകയും അവരുടെ ജീവിതം നേരിൽ കണ്ടു പഠിക്കുകയും ചെയ്തു പാർവതി. പൈലറ്റിന്റെ ബേസിക് ടെക്‌നിക്കുകളും സിനിമയ്ക്ക് വേണ്ടി പഠിച്ചെടുത്തു താരം. മികച്ച റിവ്യൂ ആണ് നാനാ ഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്.

parvathi looks exactly like manju varrier

HariPriya PB :