“അതിനു മാത്രം ആണുങ്ങൾ വേണോ ? അല്ലാത്ത നേരത്ത് ഇവർക്ക് ആണുങ്ങളെ വെറുപ്പാണല്ലോ ” – ഫെമിനിസത്തെ കളിയാക്കി സിനിമ ചെയ്തതിനു പിന്നിൽ !!! ഉർവശി വെളിപ്പെടുത്തുന്നു ..

“അതിനു മാത്രം ആണുങ്ങൾ വേണോ ? അല്ലാത്ത നേരത്ത് ഇവർക്ക് ആണുങ്ങളെ വെറുപ്പാണല്ലോ ” – ഫെമിനിസത്തെ കളിയാക്കി സിനിമ ചെയ്തതിനു പിന്നിൽ !!! ഉർവശി വെളിപ്പെടുത്തുന്നു ..

മലയാള സിനിമയിൽ ഫെമിനിസം വലിയ ചർച്ചകൾക്ക് വഴിവെയ്ക്കുകയാണ് . പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയർത്തി മറ്റൊരു കൂട്ടായ്മ പോലും രൂപീകരിക്കപ്പെട്ടു. ഈ സമയത്ത് വർഷങ്ങൾക്ക് മുൻപ് ഉർവശി നിർമിച്ച പിടകോഴി കൂവുന്ന നൂറ്റാണ്ട് ചർച്ചയാകുന്നു. ഫെമിനിസത്തിനു എതിരേയായിരുന്നു ആ ചിത്രം. ആ ചിത്രത്തിന്റെ പിറവിയെ പറ്റി പറയുകയാണ് ഉർവശി .

പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും ഉര്‍വശി തന്നെയായിരുന്നു.’എന്റെ വീടിന് അയല്‍പ്പക്കത്ത് ഒരു സ്ത്രീയുണ്ടായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന അവര്‍ ഒരു ഫെമിനിസ്റ്റായിരുന്നു. ജീവിതത്തില്‍ ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത് കൊണ്ട് സ്ത്രീകള്‍ ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചു കൊടുക്കണമെന്നുമൊക്കെ അവര്‍ നിരന്തരം പറയുമായിരുന്നു. വളരെ നല്ല സ്ത്രീയായിരുന്നു അവര്‍.

ഒരു ദിവസം അവരുടെ വീട്ടില്‍ പാമ്ബ് കയറി. ‘പാമ്ബേ പാമ്ബേ’ എന്ന് വിളിച്ചു കൊണ്ട് ഭീതിയോടെ അവര്‍ വീടിനു പുറത്തിറങ്ങി, പക്ഷെ പുരുഷ വിദ്വേഷിയായ അവരുടെ വീട്ടിലേക്ക് വരാന്‍ അവിടെയുള്ള ഒരു ആണുങ്ങളും തയ്യാറായില്ല, ആ സമയം അത് വഴിപോയ ഒരു പയ്യനോട് ഞാന്‍ കാര്യം പറഞ്ഞു, പക്ഷെ പയ്യന്‍ അങ്ങോട്ട്‌ നോക്ക് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. ‘പാമ്ബിനെ കൊല്ലാന്‍ ആണുങ്ങള്‍ തന്നെ വേണമോ അല്ലാത്ത നേരത്ത് ഇവര്‍ക്ക് ആണുങ്ങളെ വെറുപ്പാണല്ലോ’ എന്ന് ചോദിച്ചു പയ്യന്‍ സ്ഥലം വിട്ടു. ആ സംഭവം എന്റെ മനസ്സില്‍ കിടന്നു, അതില്‍ നിന്ന് രൂപപ്പെട്ടതാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ’, ഉര്‍വശി പങ്കുവെയ്ക്കുന്നു.

urvashi about pidakkozhi koovunna noottandu

Sruthi S :