തൃശൂർ പൂരം ഇനി ലോകമറിയും ;ദി സൗണ്ട് സ്റ്റോറി നാലു ഭാഷകളിൽ !!!

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി സൗണ്ട് സ്റ്റോറി. തിരക്കഥയും ഡബ്ബിങ്ങുമില്ലാതെ 17 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രം ശ്രദ്ധേയമാകുന്നത് തൃശൂർ പൂരം ലൈവ് ആയി റെക്കോർഡ് ചെയ്താണ്. തൃശൂർ പൂരം ഇനി ലോകത്തിന്റെ നന വശത്തുനിന്നും നേരിട്ട് അനുഭവവേദ്യമാകും കാരണം നാലു ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. ചിത്രം ഏപ്രില്‍ 5 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. 


നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് തൃശ്ശൂർപൂരം റെക്കോഡിങ് നടത്തിയത്. മലയാളം, തമിഴ്, ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം നിർമിച്ച  ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രാഹുൽ രാജും ശരത്തും ചേർന്നാണ്. അന്ധർക്കുകൂടി തൃശ്ശൂർപൂരം അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്‍റെ പിന്നാലെ ഒരു സൗണ്ട് എഞ്ചിനീയര്‍ നടത്തുന്ന യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം.

തമിഴിൽ “ഒരു കഥ സൊല്ലട്ടുമ” എന്നാണ് ചിത്രത്തിന്റെ പേര്.

ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി നായകനാകുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. അന്ധനായ ഒരു പൂര പ്രേമിയുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിൻ്റെ പ്രമേയം.

റസൂൽ  പൂക്കുട്ടി നായകനായി തൃശ്ശൂർ പൂരത്തിന്റെ താളമേളാദികൾ ഒപ്പിയെടുത്ത ചിത്രം ‘ദി സൗണ്ട് സ്റ്റോറി’  91-മത്  ഓസ്കറിനായി ഷോർട്ട്‌ ലിസ്റ്റ് ചെയ്ത 347 പടങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിരുന്നു.

ഓസ്കാര്‍ മികച്ച ചിത്രത്തിനുള്ള പരിഗണ പട്ടികയിൽ സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. ചിത്രത്തിൻ്റെ ശബ്ദ സംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

 

the sound story release on four languages

HariPriya PB :