ചെറുപ്പത്തിൽ സന്തതസഹചാരി ആയിരുന്ന “ബജറങ്കൻ” എന്ന അണ്ണാനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ച് പിഷാരടി !!!

മലയാളത്തിലെ എണ്ണം പറഞ്ഞ സ്റ്റാൻഡപ്പ് കൊമേഡിയൻമാരിൽ ശ്രദ്ധേയനായ താരമാണ് രമേശ് പിഷാരടി.താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുട്ടിക്കാലത്തെ വീഡിയോ വൈറലാകുന്നു. 1996 ൽ തൻ്റെ സന്തതസഹചാരി ആയിരുന്ന “ബജറങ്കൻ”എന്നു അണ്ണാൻ… എന്ന തലക്കുറിപ്പോടെയാണ് താരം പഴയ കാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചേച്ചിയുടെ കല്യാണ ക്യാസെറ്റിൽ നിന്നാണ് ഈ രംഗം കിട്ടിയതെന്നും രമേശ് പിഷാരടി പറയുന്നു. 

പിഷാരടിയുടെ പോസ്റ്റുകൾക്കെല്ലാം നിരവധി ആരാധകരാണുള്ളത്. അന്നേ പിഷു വരാൻ പോവുന്ന കാലത്തെ സോഷ്യൽ മീഡിയ വിപ്ലവത്തെ കുറിച്ച് ബോധവാൻ ആയിരുന്നുവെന്നും… ദീർഘ വീക്ഷണത്തോടെ എല്ലാം വൈറൽ ആക്കാൻ റെക്കോർഡ് ചെയ്തു സൂക്ഷിച്ചിരുന്നുവെന്നും “പിഷാരടി ദി ഗ്രേറ്റ് ” എന്നുമൊക്കെയുള്ള കമൻ്റുകളും കിട്ടുന്നുണ്ട്. ഒട്ടേറെ പേരാണ് ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നത്.

ബഡായി ബംഗ്ളാവിൽ പിഷാരടിയുടെ കുറവുണ്ടെന്നും തിരിച്ചുവരണമെന്നുമൊക്കെ ആരാധകർ കമെന്റ് ചെയ്യുന്നു. 

ramesh pisharadi facebook post

HariPriya PB :