രൺബീർ കപൂറിന്റെ നായികയാകാൻ ഇല്ലെന്നു തപ്‌സി പന്നു !

ബോളിവുഡ് സിനിമയിൽ ഹിറ്റ് നായികയായി ഉയരുകയാണ് തപ്‌സി പന്നു . വലിയ വലിയ പ്രൊജക്ടുകളാണ് തപ്സിയെ തേടി എത്തുന്നത് . സിനിമകൾ തിരഞ്ഞെടുക്കാൻ തപ്സിക്ക് ഇപ്പോൾ നല്ല കഴിവാണ്.

ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പറയുന്നത് പക്ഷെ രൺബീർ കപൂറിനൊപ്പമുള്ള ചിത്രം തപ്‌സി ഒഴിവാക്കിയെന്നാണ്. രണ്‍ബീര്‍ കപൂറിന് വളരെ അധികം പ്രതീക്ഷയുള്ള കൊമേര്‍ഷ്യല്‍ ചിത്രമാണത്രെ തപ്‌സി വേണ്ടെന്ന് പറഞ്ഞത്. എന്നാല്‍ ഒഴിവാക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിട്ടില്ല.തപ്‌സിയ്ക്ക് പകരം പുതിയ നടിയെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണത്രെ അണിയറ പ്രവര്‍ത്തകര്‍.

സൗത്ത് ഇന്ത്യയില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോഴാണ് തപ്‌സി ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിങ്ക് എന്ന ചിത്രം ഹിറ്റായതോടെ തപ്‌സിയുടെ തലവരയും മാറി. അനുരാഗ കുശ്യപ് സംവിധാനം ചെയ്ത മന്‍മര്‍സിയാനാണ് തപ്‌സിയുടെ ഒടുവില്‍ റിലീലായ ചിത്രം.

thapsi pannu denied movie with ranbeer kapoor

Sruthi S :