“ഞാൻ ഇത് ചെയ്തു തന്നാൽ നിങ്ങൾ എനിക്കെന്തു തരും?”-അങ്ങനെ ആ സൂപ്പർ ഹിറ്റ് സിനിമ ഉണ്ടായി !!!

ഒരു കാലത്തു ഷാജി കൈലാസിനോളം ഹിറ്റുകൾ മലയാള സിനിമയിൽ തീർത്ത സംവിധായകർ കുറവാണ്. ന്യൂസ്  എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തി ച്ചേരുന്നത്. അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങളാണ്  കമ്മീഷ്ണർ , ഏകലവ്യൻ , നരസിംഹം , ആറാം തമ്പുരാൻ എന്നിവ . ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ അങ്ങനെയുള്ള സിനിമകൾ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളാണ്.

നരസിംഹത്തിൽ വളരെ കുറച്ച് മിനിറ്റുകൾ മാത്രമേ ഉള്ളെങ്കിലും തന്റെ രംഗങ്ങൾ തകർത്തു വാരിയ ഒരു നടനുണ്ട്..മമ്മൂട്ടി. അഡ്വക്കേറ്റ് നന്ദഗോപാൽ മാരാർ ഒരുപക്ഷെ മലയാള സിനിമയിലെ തന്നെ ഏറ്റവും ശക്തമായ അഥിതി വേഷങ്ങളിൽ ഒന്നാണ്. മാരാരിരിക്കുന്ന തട്ട് പോലുള്ള കിണ്ണം കാച്ചിയ ഡയലോഗുകൾ തിയേറ്ററിൽ ഹർഷാരവം ആണ് സൃഷ്ടിച്ചത്. ഈ ഗസ്റ്റ് റോളിലേക്ക് മമ്മൂട്ടി എങ്ങനെയാണു എത്തിയത് എന്ന് ഷാജി കൈലാസ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.





“രണ്ടാം പകുതി എഴുതി കഴിഞ്ഞപ്പോൾ ആണ് നന്ദഗോപാൽ മാരാർ എന്ന അതി ശക്തനായ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന ചിന്ത വന്നത്. സുരേഷ് ഗോപിയെ അടക്കം പല താരങ്ങളെ ആ വേഷത്തിൽ ചിന്തിച്ചു. ഒടുവിൽ മമ്മൂട്ടിയിൽ എത്തി. “ഞാൻ ഇത് ചെയ്തു തന്നാൽ നിങ്ങൾ എനിക്കെന്തു തരും? “എന്ന് അദ്ദേഹം ചോദിച്ചു. പകരം ഞങ്ങൾ മമ്മൂട്ടിക്ക് വേണ്ടി ഒരു സിനിമ ചെയ്തു തരാം എന്ന് പറഞ്ഞു. അങ്ങനെയാണ് നരസിംഹത്തിൽ അദ്ദേഹം എത്തുന്നത്. വല്യേട്ടൻ അതിനു ശേഷം ഉണ്ടായ പ്രൊജക്റ്റാണ്.”

mammootty’s guest role in narasimham movie

HariPriya PB :