നയന്‍; ബജറ്റിനുള്ളില്‍ ചിത്രം തീര്‍ത്തതിന്റെ മുഴുവന്‍ ക്രഡിറ്റും സുപ്രിയക്കെന്ന് പൃത്ഥ്വിരാജ്

പൃത്ഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനിയായ പൃത്ഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് നയന്‍. ചിത്രത്തെക്കുറിച്ചും ആദ്യ നിര്‍മ്മാണസംരഭത്തെക്കുറിച്ചും മെട്രോമാറ്റിനിയോട് സംസാരിക്കുകയായിരുന്നു താരം.


 സ്റ്റുഡിയോ ഭീമന്‍മാര്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സോണി പിക്‌ചേഴ്‌സിന്റെ മലയാളത്തിലെ ആദ്യ സംരഭമാണെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് പൃത്ഥ്വിരാജ് പ്രൊഡക്ഷന്‍സ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജനൂസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃത്ഥ്വിരാജ് തന്നെയാണ്.

ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ സോണി പിക്‌ചേഴ്‌സിന് മലയാള ചലച്ചിത്രലോകത്ത് നല്ല തുടക്കം നല്‍കാന്‍ കഴിഞ്ഞുവെന്ന് പൃത്ഥ്വിരാജ് പറഞ്ഞു. യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഇല്ലാതെയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍. അതിനാലാണ് 2018 നവംബറില്‍ തീരുമാനിച്ചിരുന്ന റിലീസിംഗ് 2019 ഫെബ്രുവരിയിലേക്ക് മാറ്റിയതും. പൂര്‍ണ്ണ തൃപ്തിയോടെ വൃത്തിയായി ചെയ്യണമെന്ന ഒറ്റ ഉദ്ദേശ്യം മാത്രമായിരുന്നു അതിന് പിന്നില്‍.

ഒരു പാട് സെറ്റ് വര്‍ക്കുകള്‍ ഉള്ള ചിത്രമായിരുന്നു നയന്‍. മണാലിയിലെ ഏറ്റവും വില കൂടിയ ഒരു ഹെറിറ്രേജ് പ്രോപ്പര്‍ട്ടി മുഴുവനായും ഒരു മാസത്തോളം ഉപയോഗിച്ചാണ് ചിത്രത്തിലെ ഒരു പ്രധാന ഭാഗം ഷൂട്ട് ചെയ്തത്. പുതിയ ഹൈക്വാളിറ്റി ക്യാമറകള്‍ ഉപയോഗിച്ചു. ഇത്തരത്തിലെല്ലാം ചെയ്തിട്ടും ചിത്രത്തിനായി തീരുമാനിച്ചിരുന്ന ബഡ്ജറ്റിന് താഴെ മാത്രമേ ആയിട്ടുള്ളൂ എന്നും ഇതിന്‍രെ പൂര്‍ണ്ണ ക്രഡിറ്റും ഭാര്യ സുപ്രിയക്കാണെന്നും പൃത്ഥ്വിരാജ് പറയുന്നു.

ഹൊറർ എലമെന്‍ര്‌സ് ഉണ്ടെങ്കിലും ആ വിഭ്ഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത ചിത്രമാണ് നയന്‍. ഒരു സൈക്കളോജിക്കല്‍ ത്രില്ലാറായിട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമയായും ഈ ചിത്രത്തെ കാണാമെന്നും പൃത്ഥ്വിരാജ് പറയുന്നു.സാധാരണ തലങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും ഈ ചിത്രം നല്‍കുകയെന്നും താരം പറയുന്നു. ഏതായാലും ഈ മാസം ഏഴിന് ചിത്രം തിയ്യേറ്ററുകളിലെത്തും. അതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക ലോകം. 

support of supriya in nine movie

HariPriya PB :