എനിക്ക് ബിസിനസ്സൊന്നുമില്ല ; എന്റെ ചില സിനിമകളിൽ വലിയ പാളിച്ച സംഭവിച്ചു – ജയറാം

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം . എൺപതുകളിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ജയറാം നസീർ മുതൽ ഇന്നത്തെ യുവതലമുറക്കൊപ്പം വരെ അഭിനയിക്കാൻ അവസരം ലഭിച്ച അപൂർവ പ്രതിഭയാണ്. എന്നാൽ തനിക്ക് ഇടക്കാലത്ത് സിനിമ തിരഞ്ഞെടുപ്പിൽ അബദ്ധം പിണഞ്ഞിട്ടുണ്ട് എന്ന് ജയറാം പറയുന്നു.

“ചില പാളിച്ചകളുണ്ടായി. സിനിമകൾ മാറിപ്പോയതു കൊണ്ടല്ല, മറിച്ച് ഞാൻ തിരഞ്ഞെടുത്തതിൽ തെറ്റൊക്കെ വന്നിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകൾ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവർണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ.

ഇപ്പോൾ എല്ലാ താരങ്ങളും അഭിനയം എന്നതിനൊപ്പം തന്നെ ബിസിനസ്സോ സിനിമ നിർമാണമോ ചെയ്യാറുണ്ട്. പക്ഷെ ജയറാം അങ്ങനെയല്ല. ” നമ്മുടെ സന്തോഷങ്ങൾ നമ്മൾ തന്നെ കണ്ടെത്തണം. സിനിമയില്ലാത്ത ഇടവേളകളിൽ കിട്ടുന്ന സമയത്തെ എന്റെ സന്തോഷങ്ങൾ ഞാൻ തന്നെയാണ് കണ്ടെത്തുന്നത്. എനിക്ക് വേറൊരു ബിസിനസ്സോ ഒന്നുമില്ല. അതിനു സാധിക്കുകയുമില്ല. ഈ ചെണ്ടയും ആനയും ഒക്കെയാണ് എന്റെ ഇഷ്ടങ്ങൾ. ഏതെങ്കിലുമൊരു ഉത്സവപ്പറമ്പിൽ മേളം കേൾക്കാൻ പോവുക, ഉത്സവം കാണാൻ പോവുക ഇതൊക്കെത്തന്നെയാണ് സിനിമയിൽ വരുന്നതിനു മുമ്പും ഇപ്പോഴും എന്റെ ഇഷ്ടങ്ങൾ. 

സന്ദേശം എന്ന ചിത്രത്തിലെ കെ ആർ പി എന്ന കഥാപാത്രത്തെ പറ്റിയും ജയറാം പറയുന്നു . പെരുമ്പാവൂര് ഞാൻ കണ്ടിട്ടുളള ഒരാൾ തന്നെയാണ് സന്ദേശത്തിലെ കെ.ആർ.പി. ആരാണെന്നു മാത്രം ചോദിക്കരുത് ഞാൻ പറയില്ല – ജയറാം പറയുന്നു.

jayaram about career

Sruthi S :