ഇത് പോലെ മുന്നോട്ട് പോകുന്നത് ശരിയായിരിക്കില്ല ,അനുകരണ കലയിൽ താങ്കളുടെ ഭാവി ശോഭനമാകട്ടെ – കോപ്പിയടി വിവാദത്തിൽ കുടുങ്ങി കോട്ടയം നസീർ

ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി കോട്ടയം നസീർ സംവിധാനം ചെയ്ത കുട്ടിച്ചൻ എന്ന ഷോർട് ഫിലിം കോപ്പിയടി എന്ന ആരോപണവുമായി സനൽ കുമാർ ശശിധരൻ രംഗത്ത് . സംസ്ഥാന പുരസ്‌കാര ജേതാവായ സുദേവന്റെ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഖണ്ഡം കോപ്പി അടിച്ചാണ് കോട്ടയം നസീർ ഷോർട് ഫിലിം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സനൽ കുമാർ ശശിധരൻ പറയുന്നത്.

സുദേവന്‍ സംസ്ഥാന അവാര്‍ഡൊക്കെ വാങ്ങിച്ചിട്ടുള ആളാണെങ്കിലും ദൈവത്തിനും മമ്മൂട്ടിക്കും ലാലേട്ടനുമൊന്നും നന്ദിപറയാത്തവനായതുകൊണ്ട് നാട്ടുകാരൊന്നും ഒറിജിനല്‍ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീര്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളതെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സുദേവന്റെ സിനിമ ഞങ്ങളില്‍ കുറേപ്പേര്‍ കണ്ടിട്ടുണ്ടെന്നും നിങ്ങള്‍ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാര്‍ തിരിച്ചറിയുമെന്നും സനല്‍കുമാര്‍ പറയുന്നുണ്ട്. സുദേവന്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് തന്‍്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജാഫര്‍ ഇടുക്കി അഭിനയിച്ച `കുട്ടിച്ചന്‍´ എന്ന ഷോര്‍ട്ട് ഫിലിമിന് എതിരെയാണ് സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത്. സനല്‍കുമാര്‍ ശശിധരന്‍്റെ ആരോപണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഇതുസംബന്ധിച്ച്‌ വലിയ ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവരുന്നുണ്ട്.

സനൽകുമാർ ശശിധരന്റെ പോസ്റ്റ് ;

സുദേവന്റെ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഖണ്ഡം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദൈവത്തിനും മമ്മൂട്ടിക്കും മോഹൻലാലിനും നന്ദിപറഞ്ഞ് മുട്ടിനു മുട്ടിനു പരസ്യവും വെച്ച് യു ട്യൂബിലിട്ടിട്ടുണ്ട് കോട്ടയം നസീർ എന്നൊരു വിദ്വാൻ. സംസ്ഥാന അവാർഡൊക്കെ വാങ്ങിച്ചിട്ടുള ആളാണെങ്കിലും ദൈവത്തിനും മമ്മൂട്ടിക്കും ലാലേട്ടനുമൊന്നും നന്ദിപറയാത്തവനായതുകൊണ്ട് നാട്ടുകാരൊന്നും ഒറിജിനൽ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. പക്ഷെ മിസ്റ്റർ നിങ്ങൾക്ക് തെറ്റി സുദേവന്റെ സിനിമ ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ട്..നിങ്ങൾ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയും. സുദേവൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം.

ഇതിനു പിന്നാലെ സുദേവൻ പെരിങ്ങോടും കോട്ടയം നസീറിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട് ;

ശ്രീ :കോട്ടയം നസീർ അറിയുവാൻ .
അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചൻ ‘ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ”അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല …എന്ന് വിചാരിക്കുന്നു

എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു

സുദേവൻ

sudevan nair against kottayam naseer

Sruthi S :