ശ്രീ റെഡ്ഢിയുടെ അടുത്ത വെളിപ്പെടുത്തൽ മലയാള സിനിമാലോകത്തേക്ക് !!!
തെലുങ്ക് സിനിമ ലോകത്ത് ചലനങ്ങൾ സൃഷ്ടിച്ച സംഭവമായിരുന്നു ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകൾ. നാനി ഉൾപ്പെടെയുള്ള മുൻ നിര താരങ്ങൾക്കെതിരെ ശക്തമായ ആരോപണങ്ങൾ ശ്രീ റെഡ്ഢി ഉന്നയിച്ചിരുന്നു. അതിനു ശേഷം തമിഴിലെ പ്രമുഖ സംവിധായകനായ മുരുഗദോസ്, നടന് ശ്രീകാന്ത്, നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സ് എന്നിവര്‍ക്കെതിരെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തലുകള്‍.
തമിഴ് ലീക്സ് എന്ന ഹാഷ് ടാഗോടെയാണ് ശ്രീ റെഡ്ഡി തമിഴിലെ പ്രമുഖര്‍ക്കെതിരെയുള്ള തെളിവുകള്‍ നിരത്തുന്നത്. എല്ലാവർക്കുമെതിരെയുള്ള തെളിവുകൾ കയ്യിലുണ്ടെന്നാണ് ശ്രീ റെഡ്ഢി പറയുന്നത്. നടൻ ശ്രീകാന്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതും ശ്രീ റെഡ്ഡി പറയുന്നുണ്ട് .
തമിഴിലെ പ്രമുഖ നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സിനെതിരെയാണ് ശ്രീ റെഡ്ഡിയുടെ ആരോപണം . ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് രാഘവ തന്നെ ശാരീരികമായി ഉപയോഗിച്ചതെന്ന് ശ്രീ റെഡ്ഡിയുടെ പോസ്റ്റില്‍ പറയുന്നു. സിനിമയില്‍ സ്വന്തം ഇടം കണ്ടെത്താന്‍ രാഘവ നേരിട്ട കഷ്ടപ്പാടുകളും പാവപ്പെട്ടവര്‍ക്കായി രഘവ ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ചറിഞ്ഞ് തനിക്കേറെ മതിപ്പ് തോന്നിയെന്നും ശ്രീ റെഡ്ഡി പറയുന്നു. എന്നാല്‍ പിന്നീട് രാഘവ തന്റെ തനി സ്വഭാവം പുറത്തെടുത്തുവെന്നും അവിടെ വച്ച് തന്നെ ശാരീരികമായി ഉപയോഗിച്ച ശേഷം തന്റെ റോള്‍ ഓക്കേ ആയതായി അറിയിക്കുകയും ചെയ്തുവെന്നാണ് ശ്രീ റെഡ്ഡി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത് .
തമിഴിന് ശേഷം മലയാള സിനിമയിലേക്ക് ആണ് ശ്രീ റെഡ്ഢി ലക്ഷ്യം വയ്ക്കുന്നത്. ഏതൊക്കെ പ്രമുഖർ കുടുങ്ങുമെന്ന ആശങ്കയിലാണ് ഇപ്പോൾ മലയാള സിനിമ ലോകവും. നടി അക്രമിക്കപെട്ടതും തുടർന്നുള്ള സംഭവ വികാസങ്ങളും തന്നെ മലയാള സിനിമയെ ഒരു വർഷമായി പിടിച്ചുലക്കുകയാണ്. അതിനു പിന്നാലെയാണ് ശ്രീ റെഡ്ഢി അടുത്ത ആരോപണങ്ങൾ ഉന്നയിക്കാൻ ഒരുങ്ങുന്നത്.
കൂടുതൽ വായിക്കാൻ >>>
sri reddy tamil leaks