സിഖ് മതവിശ്വാസം പിന്തുടരാത്ത ഒരാൾ എങ്ങനെയാണ് ‘കൗർ’ എന്ന് പേരിനൊപ്പം ചേർക്കുന്നത് ?! സണ്ണി ലിയോണിനെതിരെ സിഖ് സംഘടന

സിഖ് മതവിശ്വാസം പിന്തുടരാത്ത ഒരാൾ എങ്ങനെയാണ് ‘കൗർ’ എന്ന് പേരിനൊപ്പം ചേർക്കുന്നത് ?! സണ്ണി ലിയോണിനെതിരെ സിഖ് സംഘടന

ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ പ്രതിഷേധവുമായി സിഖ് സംഘടന രംഗത്ത്. സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന ‘കരൺജീത് കൗർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ’ എന്ന സീരിസിനെതിരെയാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മറ്റി (എസ്.ജി.പി.സി) എന്ന സംഘടന രംഗത്ത് വന്നിരിക്കുന്നത്.

സിഖ് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് ‘കൗർ’ എന്ന് ഉപയോഗിക്കാൻ അർഹതയില്ലെന്നും, അങ്ങനെ ചെയ്യുന്നത് ആ മതവിശ്വാസത്തെ ഹനിക്കുന്നതിന് തുല്യമാണെന്നും എസ്‌.ജി.പി.സി കുറ്റപ്പെടുത്തി. കൗർ എന്ന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും സണ്ണി ലിയോൺ മാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു.

സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് ‘കരൺജീത് കൗർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ’ എന്ന പരമ്പര സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഈ മാസം പതിനാറു മുതൽ സീ ചാനലിൽ സീരീസ് ആയി സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് ഈ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.

കൂടുതൽ വായിക്കാൻ

എലിവിഷത്തിൽ പാരസെറ്റാമോളോ ?! സത്യമെന്ത്..
Shiromani gurudhvara parbhandhak committee against Sunny Leone’s new web series

Abhishek G S :