” ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരില്‍ കാണാറുള്ള തിളക്കമാണ് മോഹൻലാലിൻറെ കണ്ണിലും ഞാനപ്പോള്‍ കണ്ടത്” – സിബി മലയിൽ

” ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരില്‍ കാണാറുള്ള തിളക്കമാണ് മോഹൻലാലിൻറെ കണ്ണിലും ഞാനപ്പോള്‍ കണ്ടത്” – സിബി മലയിൽ

മോഹൻലാലിൻറെ നടന വൈഭവം നേരിട്ട് പരിചയമുള്ളവരാണ് നമ്മൾ. എത്രയോ സിനിമകളിലൂടെ അദ്ദേഹം തന്റെ അടയാളപ്പെടുത്തലുകൾ കോറി ഇട്ടിരിക്കുന്നു. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് സദയം. എം.ടിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘സദയം’ ഏറെ ശ്രധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ പറ്റി മനസു തുറക്കുകയാണ് സിബി മലയിൽ .

“നാലു രാത്രികള്‍ തുടര്‍ച്ചയായാണ് ആ സീക്വന്‍സ് ഷൂട്ട് ചെയ്തത്. ആ രംഗങ്ങളിലെ വികാരങ്ങളുടെ തുടര്‍ച്ച മുറിയാതിരിക്കാന്‍ രംഗങ്ങളുടെ ഓര്‍ഡറില്‍ തന്നെയായിരുന്നു ചിത്രീകരണം. രണ്ടു കുഞ്ഞുങ്ങളെ കൊല്ലുന്ന സീക്വന്‍സാണ് ചിത്രീകരിക്കേണ്ടത്. കുട്ടികളെ കൊല്ലുന്ന സീക്വന്‍സ് എത്തുമ്പോഴേക്കും മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു വല്ലാത്ത തിളക്കം വരുന്നുണ്ട്. അത് ഗ്ലിസറിനൊന്നും ഇട്ടിട്ട് വന്നതല്ല. ഒരു നനവിന്റെ തിളക്കം. ഭ്രാന്തിന്റെ ഒരു തലത്തില്‍ നിന്നുകൊണ്ടാണ് അയാളത് ചെയ്യുന്നത്. ശരിക്കും ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരില്‍ കാണാറുള്ള തിളക്കമാണ് ലാലിന്റെ കണ്ണിലും ഞാനപ്പോള്‍ കണ്ടത്’ സിബി മലയില്‍ പറഞ്ഞു.

ഒരു നടന്റെ പൂര്‍ണതയില്‍ നിന്നുണ്ടാകുന്ന പരിണിതഫലമാണ് അത്തരത്തിലുള്ള ഭാവങ്ങളെന്ന് സിബി മലയില്‍ പറയുന്നു. അതാണ് മോഹന്‍ലാല്‍ എന്ന നടനെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിറുത്തുന്നത്. നമുക്ക് അറിയാത്ത ചില ഘടകങ്ങള്‍ അഭിനയത്തിലേക്ക് കൊണ്ടു വരുന്ന ഒരു നടന്‍. അത് ചെയ്യുമ്പോള്‍ അയാള്‍ പോലും ഇത് അറിയുന്നുണ്ടോ എന്ന് എനിക്കറിയില്ല. അദ്ദേഹം പറഞ്ഞു.

sibi malayil about mohanlal

Sruthi S :