ഇനി ചൈനയിൽ മാധ്യമപ്രവർത്തകർക്ക് ജോലി പോയത് തന്നെ;കൃത്രിമ ബുദ്ധിയിലുള്ള റോബോർട്ട് വാര്‍ത്താ അവതാരകനെ അവതരിപ്പിച്ച് ചൈന.

ഇനി ചൈനയിൽ മാധ്യമപ്രവർത്തകർക്ക് ജോലി പോയത് തന്നെ;കൃത്രിമ ബുദ്ധിയിലുള്ള റോബോർട്ട് വാര്‍ത്താ അവതാരകനെ അവതരിപ്പിച്ച് ചൈന.

കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ സമയത്തിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവരാണ് ചൈനക്കാർ. പരീക്ഷണങ്ങളും നവീന സാങ്കേതിക വിദ്യയുടെ പ്രായോഗികതയും ചൈനയോളം ഉപയോഗിക്കുന്നവർ ഇല്ല. ഇപ്പോൾ മാധ്യമ രംഗത്തും വലിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് ചൈന .

ആദ്യ കൃത്രിമ ബുദ്ധിയിലുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) വാര്‍ത്താ അവതാരകനെ അവതരിപ്പിച്ച് ചൈന. രൂപത്തിലും ശബ്ദത്തിലും മനുഷ്യ അവതാരകരുമായി കൃത്യം സാമ്യത പുലര്‍ത്തുന്ന റോബോട്ടിനെ ചൈനീസ് ദേശീയ ന്യൂസ് ഏജന്‍സിയായ സിംഘ്വയാണ് അവതരിപ്പിച്ചത്.

ഇംഗ്ലീഷിലും മന്‍ഡാരിന്‍ ഭാഷയിലും വാര്‍ത്ത വായിക്കാന്‍ സാധിക്കുന്ന റോബോട്ടിനെ യിജാങ്ങില്‍ നടന്ന അഞ്ചാമത് ലോക ഇന്റര്‍നെറ്റ് സമ്മേളനത്തിലാണ് അവതരിപ്പിച്ചത്.

മീഡിയ കമ്പനിയെ അപേക്ഷിച്ച് റോബോട്ട് വാര്‍ത്താവായനക്കാരന്‍ വന്‍തോതില്‍ വാര്‍ത്താ വായന ചെലവ് കുറയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍. വിശ്രമം ആവശ്യമില്ലാതെ 24 മണിക്കൂര്‍ വാര്‍ത്തവായിക്കാന്‍ സാധിക്കുന്ന തരത്തിലാണ് റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്. ബ്രേക്കിങ് വാര്‍ത്തകള്‍ മനുഷ്യ അവതാരകരേക്കാള്‍ വേഗത്തില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുമെന്നാണ് സിംഘ്വ പറയുന്ന മറ്റൊരു കാരണം.

കൃത്രിമ ബുദ്ധി ഉപയോഗിച്ചുളള വാര്‍ത്ത അവതരണത്തിന്റെ ആദ്യ വീഡിയോ ദൃശ്യം ഇവര്‍ ഇന്റര്‍നെറ്റില്‍ പുറത്തുവിട്ടതോടെ സംഭവം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മെഷീന്‍ ലേണിങ് സാങ്കേതികത ഉപയോഗിച്ചാണ് മനുഷ്യ അവതാരകരുടെ മുഖഭാവവും ചുണ്ടനക്കങ്ങളും ഈ റോബോട്ട് ചെയ്യുന്നത്.

artificial intelligence news anchor in china

Sruthi S :